Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരണ്ട് വാഹനാപകടങ്ങളിൽ...

രണ്ട് വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
കട്ടപ്പന: മൂവാറ്റുപുഴ -തേനി അന്തർ സംസ്‌ഥാന പാതയിൽ പുളിയൻമല ഹിൽ ടോപ്പിന് സമീപം ബുധനാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് രണ്ട് സംഭവങ്ങളും. എട്ടു മണിയോടെ തമിഴ്നാട്ടിൽനിന്ന് തൊഴിലാളികളെയുമായി കട്ടപ്പനയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് ആദ്യ അപകടം. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട്​ സ്ത്രീ തൊഴിലാളികൾക്ക്​ തോളെല്ലിന് പരിക്കേറ്റു. തുടർന്ന് ഇവരെ ചികിത്സക്കായി തമിഴ്നാട്ടിലെ ഉശിലംപെട്ടിയിലേക്ക്​ കൊണ്ടുപോയി. അപകടത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റും ലൈനുകളും തകർന്നു. രാവിലെ പത്ത് മണിയോടെയാണ് രണ്ടാമത്തെ അപകടം. സ്കൂട്ടറിൽ കട്ടപ്പനയിലേക്ക് വരുകയായിരുന്ന യുവതി കലുങ്കിലേക്ക്​ മറിയുകയായിരുന്നു. കട്ടപ്പന സബ് കോടതി ജീവനക്കാരിയായ മുണ്ടിയെരുമ സ്വദേശി ശ്രീജ തങ്കച്ചനാണ് അപകടത്തിൽപ്പെട്ടത്. വലത് കൈ ഒടിഞ്ഞു. ഇതുവഴി എത്തിയ മറ്റ് വാഹന യാത്രികരാണ് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. റോഡരികിലെ ഉപയോഗ ശൂന്യമായ കലുങ്ക് കാട്മൂടിയ നിലയിലായതിനാൽ ഈ ഭാഗത്ത്‌ അപകടം പതിവാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story