Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:28 AM IST Updated On
date_range 13 Jan 2022 5:28 AM ISTസ്വയംതൊഴിൽ സംരംഭം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തൊടുപുഴ: പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ സ്വാശ്രയ സംഘങ്ങള്‍ക്കും വനിത സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ പ്രോജക്ട് റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതില്‍ മുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായ വനിത സ്വാശ്രയ സംഘങ്ങള്‍ക്കും പരമാവധി 15 ലക്ഷം വരെ മുതല്‍മുടക്കുള്ള പദ്ധതി സമര്‍പ്പിക്കാം. മുതല്‍ മുടക്കിൻെറ 25 ശതമാനം ബാങ്ക് വായ്പ മുഖേന സ്വരൂപിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04862 296297, 8547630073. ദേശീയ യുവദിനാചരണം ഇടുക്കി: ജില്ല യുവജന കേന്ദ്രത്തിൻെറയും വെള്ളയാംകുടി യുവ ക്ലബിൻെറയുംസഹകരണത്തോടെ ദേശീയ യുവദിനാചരണവും വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ എം.എസ്. ശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫൈസല്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യുവക്ലബ് സെക്രട്ടറി സുമിത് മാത്യു സ്വാഗതം പറഞ്ഞു. തൊഴില്‍മേള പരിശീലന പരിപാടി ഇടുക്കി: കേരള നോളജ് എക്കണോമി മിഷൻ നേതൃത്വത്തില്‍ നടത്തുന്ന തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജോബ് റെഡിനെസ്സ്, ഇന്‍റര്‍വ്യൂ സ്‌കില്‍ വിഷയങ്ങളിൽ മൂന്ന് മണിക്കൂര്‍ സൗജന്യ പരിശീലനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തൊഴില്‍മേള 19ന് കട്ടപ്പന ഗവ. കോളജില്‍ നടക്കും. ഇതിനു മുന്നോടിയായി കുടുംബശ്രീയുടെ ഗ്രൂമിങ് സെഷന്‍ 13, 14, 17 തീയതികളില്‍ വിവിധ ബ്ലോക്കുകളില്‍ നടക്കും. ഫോൺ: 9496345508.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story