Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയ പാതയോരത്ത് പന്നി...

ദേശീയ പാതയോരത്ത് പന്നി ഫാമിലെ മാലിന്യം തള്ളി

text_fields
bookmark_border
കട്ടപ്പന: അടിമാലി-കുമളി ദേശീയ പാതയോരത്തോട് ചേർന്ന് മുളകരമേട്ടിൽ പന്നി ഫാമിലെ മാലിന്യം തള്ളിയ നിലയിൽ. ദുർഗന്ധത്തെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രദേശത്ത്​ ബ്ലീച്ചിങ് പൗഡർ വിതറി. ചൊവ്വാഴ്ച അർധരാത്രി വലിയ വാഹനത്തിലെത്തിച്ച് റോഡു വശത്തെ ഓടയിലേക്കാണ് മാലിന്യം ഒഴുക്കിയത്. അരകിലോ മീറ്റർ ഒഴുകിയ മാലിന്യത്തി‍ൻെറ അംശങ്ങൾ സമീപത്തെ കിണറുകളിൽ വീണിട്ടുണ്ടോയെന്നും സംശയമുണ്ട്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബ്ലീച്ചിങ്​ പൗഡർ വിതറുകയായിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകുമെന്ന് വാർഡ് കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു. അതേസമയം അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസി ടി.വി കാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന്​ നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story