Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTമദ്യവുമായി ഒരാൾ പിടിയിൽ
text_fieldsbookmark_border
മറയൂർ: വിൽപനക്കായി കൊണ്ടുപോയ . പാമ്പൻമല സ്വദേശി വേൽമുരുകനാണ് (42) മറയൂർ പൊലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് മറയൂർ -മൂന്നാർ റോഡിൽ വാഹന പരിശോധനയിലാണ് 12 ലിറ്റർ മദ്യം കണ്ടെടുത്തത്. കോവിൽ കടവ് ബെവ്കോ ഔട്ട്‌ലറ്റിൽനിന്ന് വാങ്ങിയ മദ്യം പാമ്പൻമലയിലെ വിൽപനക്കായി കൊണ്ടുപോയതാണ്. റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കണം -എം.പി ചെറുതോണി: നേര്യമംഗലം പനംകുട്ടി കമ്പിളികണ്ടം സി.ആർ.എഫ് റോഡ് പണി പൂർത്തീകരിക്കുന്നതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ ഹൈവേ ചീഫ് എൻജിനീയർക്ക് കത്ത് നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി. കരാറുകാരൻ വരുത്തിയ കൃത്യവിലോപത്തിന്‍റെ പേരിൽ നാട്ടുകാർ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കരാറുകരൻ നിർദിഷ്ട കാലാവധിക്കുള്ളിൽ പണി പൂർത്തീകരിക്കാത്തതിന്‍റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ പേരിൽ ചാർത്തുന്നത് ശരിയല്ല. ഇക്കാര്യത്തിൽ സംഭവിച്ച വീഴ്ചകൾ പരിഹരിച്ച് റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഗാനങ്ങൾ പ്രകാശനം ചെയ്തു തൊടുപുഴ: ഗാനഗന്ധർവൻ യേശുദാസിന് പിറന്നാൾ മധുരമായി ഗാനോപഹാരം. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് യേശുദാസ് ആലപിച്ച ഗാനമുൾപ്പെടെ, ഉൾക്കനൽ എന്ന സിനിമയിലെ മൂന്ന് ഗാനങ്ങളാണ് തൊടുപുഴ പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തത്. യേശുദാസിന്‍റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള സ്നേഹോപഹാരമെന്ന നിലക്കാണ് വിഡിയോ ഗാനങ്ങൾ പുറത്തിറക്കുന്നതെന്ന് സിനിമയുടെ നിർമാതാവായ കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയർ കറുപ്പൻകുട്ടി പറഞ്ഞു. TDL PRAKASHANAM ഉൾക്കനൽ എന്ന സിനിമയിലെ വിഡിയോ ഗാനങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story