Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:29 AM IST Updated On
date_range 10 Jan 2022 5:29 AM ISTതോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്തണം –എ.കെ. മണി
text_fieldsbookmark_border
മൂന്നാർ: തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60ആയി ഉയർത്തുന്നതിലൂടെ ഉൽപാദനക്ഷമത കുറയില്ലെന്ന് സൗത്ത് ഇന്ത്യൻ പ്ലാന്‍റേഷൻ വർക്കേഴ്സ് യൂനിയൻ പ്രസിഡന്‍റ് എ.കെ. മണി. യൂനിയൻ ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58ൽനിന്ന് 60 വയസ്സായി ഉയർത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി ചർച്ച ചെയ്തതാണ്. എന്നാൽ, മാനേജ്മൻെറ് ചർച്ച നീട്ടിക്കൊണ്ടുപോയി. പുതുതലമുറ തോട്ടം മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതും ഗൗരവത്തോടെ കാണണം. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി. മുനിയാണ്ടി, ആർ. കറുപ്പസാമി, ഡി. കുമാർ, എം.ജെ. ബാബു, സിന്ത മുത്താർ മൊയ്തീൻ, എ. ആൻഡ്രൂസ്, മുരുകപ്പാണ്ടി, മണി മൊഴി, പി. ജയരാജ്, കനകമ്മാൾ, എസ്. വിജയകുമാർ, ചെല്ലപ്പാണ്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story