Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:29 AM IST Updated On
date_range 10 Jan 2022 5:29 AM ISTഅഞ്ചുനാട് ഗ്രാമക്കാരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് നേരറിവ്
text_fieldsbookmark_border
മറയൂർ: അഞ്ചുനാട്ടുകാരുടെ പ്രശ്നങ്ങൾ നേരിൽ കേട്ടറിയാൻ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി നേതൃത്വത്തിൽ നേരറിവ് മുഖാമുഖ പരിപാടി സംഘടിപ്പിച്ചു. ദേവികുളം ജഡ്ജിയും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ പി.എ. സിറാജുദ്ദീന്‍റെ അധ്യക്ഷതയിൽ ഇടുക്കി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പേർ ജഡ്ജിയുടെ മുന്നിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് അറിയിച്ചു. വന്യമൃഗ ശല്യമായിരുന്നു ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ദേവികുളം മുനിസിപ്പൽ മജിസ്ട്രേറ്റ് എ.ബി. ആനന്ദ് ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് അംഗം കെ.ആർ. സുബ്രഹ്മണ്യൻ, കിരൺ ലിജോ ജയിംസ് എന്നിവർ പങ്കെടുത്തു. TDL NERARIVU കാരയൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച നേരറിവ് പരിപാടി ഇടുക്കി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു സംഘാടകസമിതി രൂപവത്കരിച്ചു തൊടുപുഴ: ജില്ല ഒളിമ്പിക് ഗെയിംസ് ബോക്സിങ് മത്സരങ്ങളുടെ നടത്തിപ്പിന് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ജോൺസൺ രക്ഷാധികാരിയും ബൈജു വറവുങ്കൽ ചെയർമാനും ബേബി എബ്രഹാം ജനറൽ കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. എബിൻ ബേബി വൈസ് ചെയർമാനും വന്ദന പ്രദീപ് ജോയന്‍റ് കൺവീനറുമാണ്. മത്സരങ്ങൾ കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ 15ന് രാവിലെ 10ന് ആരംഭിക്കും. പങ്കെടുക്കാൻ 14ന് വൈകീട്ട് അഞ്ചിനകം ജനറൽ കൺവീനറുടെ പക്കൽ എൻട്രി നൽകേണ്ടതാണ്. വേയിങ് 15ന് രാവിലെ എട്ടിന് ആരംഭിക്കും. സീനിയർ വിഭാഗത്തിൽ മാത്രമായിരിക്കും മത്സരം. പഞ്ചായത്ത് പ്രസിഡന്‍റ് റെജി ജോൺസന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ഉദ്ഘാടനം ചെയ്തു. വിവരങ്ങൾക്ക്: 9446673895.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story