Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏലം വിലയിടിവ്; കർഷകർ...

ഏലം വിലയിടിവ്; കർഷകർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ഏലം വിലയിടിവ്; കർഷകർ പ്രക്ഷോഭത്തിലേക്ക്
cancel
* 11ന് പുറ്റടി സ്‌പൈസസ്​ പാർക്ക് ഉപരോധിക്കും കട്ടപ്പന: ഏലത്തിന് തറവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്​ ഏലംകർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. പുറ്റടി സ്‌പൈസസ്​ പാർക്കിലേക്ക് മാർച്ച്‌ അടക്കമുള്ള സമരപരിപാടികൾ നടത്തും. ഇതിന്​ ജില്ലയിലെ ഏലംകർഷകരുടെ പ്രത്യേക യോഗം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകി. വണ്ടന്മേട്ടിൽ നടന്ന ഏലംകർഷകരുടെ പ്രാഥമിക യോഗത്തിൽ നൂറിലധികം കർഷകർ പങ്കെടുത്തു. ഇന്ത്യൻ കാർഡമം പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനക്ക്​​ രൂപം നൽകി. ഈ സംഘടനയുടെ നേതൃത്വത്തിൽ അടുത്ത 11ന് പുറ്റടി സ്​പൈസസ് പാർക്കിന് മുന്നിൽ ഉപരോധ സമരം നടത്തും. ഏലത്തിന്‍റെ വിലയിടിവിനും ഇറക്കുമതിക്കും പിന്നിൽ സ്‌പൈസസ്​ ബോർഡും ഏലം ലേല കേന്ദ്രങ്ങളുമാണെന്ന് കർഷകരുടെ യോഗം ആരോപിച്ചു. 1986ൽ സ്‌പൈസസ് ബോർഡ് രൂപവത്​കരിക്കുന്നതുവരെ കാർഡമം ബോർഡിനായിരുന്നു ഏലത്തിന്‍റെ ചുമതല. ഇക്കാലയളവിൽ രാജ്യത്തെ ഏലം ഉൽപാദനത്തിന്‍റെ 80ശതമാനവും കയറ്റി അയച്ചിരുന്നു. ഉൽപാദനച്ചെലവിന്‍റെ അടിസ്ഥാനത്തിൽ ഏലത്തിന് കുറഞ്ഞത് 3000 രൂപ തറവിലയായി നിശ്ചയിക്കുക, ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലയ്ക്ക്​​ കർഷകർക്ക് ലഭ്യമാക്കുക. ഏലം കയറ്റി അയക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു. വിൻസ് ജോസഫ്, ഡിപിൻ പൊന്നപ്പൻ, ജയിംസ് പ്ലാത്തോട്ടത്തിൽ, പി. ഋഷി, സുധീഷ് മാത്യു, യു.എൻ. പ്രസാദ്, ബിനോയി ചാക്കോ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി. ​TDL NEWS CUTTING
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story