Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTബാലന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപിച്ച സംഭവം: മാതാവ് റിമാൻഡിൽ
text_fieldsbookmark_border
അടിമാലി: അഞ്ചുവയസ്സുകാരന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ശാന്തൻപാറ പേത്തൊട്ടി സ്വദേശിനിയായ 24 കാരിയെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി പ്രതിയെ കാക്കനാട് വനിത ജയിലിൽ റിമാൻഡ് ചെയ്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അഞ്ചുദിവസം മുമ്പാണ് ശാന്തൻപാറ പേത്തൊട്ടിയിൽ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മകനെ അമ്മ കാൽവെള്ളയിലും ദേഹത്തും സ്റ്റീൽ തവ അടുപ്പിൽ ചൂടാക്കി പൊള്ളലേൽപിച്ചത്. ജോലിക്കുപോകുമ്പോൾ മകൻ കാട്ടിലേക്ക് ഓടിപ്പോകുന്നതിലെ ദേഷ്യംമൂലമാണ് പൊള്ളലേൽപിച്ചതെന്നാണ് അറസ്റ്റിലായ അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ കാൽവെള്ളയിലും ദേഹത്തും പൊള്ളലേറ്റത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story