Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ള സംഭരണിയില്‍...

കുടിവെള്ള സംഭരണിയില്‍ വിഷം കലര്‍ത്തിയതായി പരാതി

text_fields
bookmark_border
നെടുങ്കണ്ടം: താന്നിമൂട് ഇല്ലിക്കാനത്ത്​ വിധവയുടെ . മെറീന ടോമിയുടെ പുരയിടത്തില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ഏലക്കാടുകളിലും മറ്റും മുമ്പ് ഉപയോഗിച്ചിരുന്ന കീടനാശിനിയാണ്​ രാത്രിയില്‍ വെള്ളത്തില്‍ കലര്‍ത്തിയത്. ശനിയാഴ്ച രാവിലെ അടുക്കളയില്‍ പാചകത്തിനായി ടാപ്പ് തുറന്ന് വെള്ളം എടുത്തപ്പോഴാണ് നിറവ്യത്യാസവും രൂക്ഷഗന്ധവും ശ്രദ്ധയില്‍പ്പെട്ടത്​. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലര്‍ത്തിയത്​ കണ്ടെത്തിയത്. വിധവയായ അമ്മയും മകളുമാണ് ഇവിടെ താമസിക്കുന്നത്. കുഴല്‍ക്കിണറ്റില്‍നിന്ന്​ അടിച്ചുകയറ്റുന്ന ജലം പുരയിടത്തില്‍ സ്ഥാപിച്ച സംഭരണിയില്‍ എത്തും. ഇവിടെനിന്നാണ് ചരുവിലുള്ള വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. സമീപ വാസികളുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസില്‍ പരാതിനല്‍കി. ഈ പ്രദേശത്ത്​ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സംഭരണികള്‍ തുറസ്സായ സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story