Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡോക്ടർമാരെ കാത്ത്​...

ഡോക്ടർമാരെ കാത്ത്​ ആരോഗ്യകേന്ദ്രം

text_fields
bookmark_border
നെടുങ്കണ്ടം: പഞ്ചായത്തിലെ തോട്ടംമേഖലയിലെ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ആശുപത്രിയാണ്​ പാമ്പാടുംപാറ ബ്ലോക്ക്​ പ്രാഥമിക ആരോഗ്യകേന്ദ്രം. മാസങ്ങളായി ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. നേരത്തേ മൂന്ന്​ ഡോക്ടർമാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരാളാണുള്ളത്​. വാക്‌സിന്‍ എടുക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുതലായതിനാല്‍ ഏറെ പ്രതിസന്ധിയാണ്​ നേരിടുന്നത്​. മെഡിക്കല്‍ ഓഫിസര്‍ കൂടിയായ ഡോക്ടര്‍ക്ക് ഒ.പി, വാക്‌സിനേഷന്‍, പാലിയേറ്റിവ് അടക്കമുള്ള എല്ലാ ജോലികളും ചെയ്യണം. പാമ്പാടുംപാറക്ക് പുറമെ ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ബ്ലോക്കിന്​ കീഴിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും മറ്റും പങ്കെടുക്കുമ്പോഴും അവശത അനുഭവിക്കുന്ന രോഗികളുടെ വീടുകളിലെത്തി ചികിത്സ നടത്തേണ്ടിവരുമ്പോഴും ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ മണിക്കൂറോളം ഡോക്ടറെ കാത്തിരിക്കേണ്ട സാഹചര്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story