Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:33 AM IST Updated On
date_range 9 Jan 2022 5:33 AM ISTഎയ്ഡഡ് മേഖലയിൽ സംവരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകൾ
text_fieldsbookmark_border
തൊടുപുഴ: എയ്ഡഡ് മേഖലയിൽ സംവരണം ആവശ്യപ്പെട്ട് എസ്.സി, എസ്.ടി ആനുപാതിക പ്രക്ഷോഭ സമിതി നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു. സംസ്ഥാന വ്യാപകമായി ഒരുലക്ഷം കത്തുകൾ അയക്കുന്നതിന്‍റെ ഭാഗമായി തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന കത്തയക്കൽ സാംബവ മഹാസഭ ജില്ല പ്രസിഡന്‍റ് എ.എ മാധവൻ ഉദ്ഘാടനം ചെയ്തു. എം. മനോജ്കുമാർ, എൻ.കെ അജി, സജി ശാസ്താംപാറ എന്നിവർ നേതൃത്വം നൽകി. 70ഓളം പട്ടികവിഭാഗ സംഘടനകൾ സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. പീരുമേട്ടിൽ കെ.കെ ബാലൻ, സി. അയ്യപ്പൻ, പൂപ്പാറയിൽ ബിജുമോൻ, ബിജു, ശാന്തമ്പാറയിൽ രജനി മാധവദാസ്, മുരുകൻ, അടിമാലയിൽ കെ. ബാലചന്ദ്രൻ, കുമാരൻ, എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് തൊടുപുഴ കെ.എസ്.ടി.എ ഭവൻ: കേരള സാഹിത്യവേദി സമ്മേളനവും കവിയരങ്ങും - രാവിലെ 9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story