Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമറയൂർ ടൗണിൽനിന്ന്...

മറയൂർ ടൗണിൽനിന്ന് രണ്ട്​ ചന്ദനമരം മുറിച്ചുകടത്തി

text_fields
bookmark_border
മറയൂർ: ടൗണിൽ സ്വകാര്യ റിസോർട്ട് പരിസരത്തുനിന്ന് രണ്ട് ചന്ദനമരം മോഷ്​ടാക്കൾ മുറിച്ചുകടത്തി. ചന്ദന ഗ്രൂപ്പിന്‍റെ അനെക്സ് റിസോർട്ട്​ പരിസരത്തുനിന്നാണ്​ അഞ്ച്​ ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയത്. റിസോർട്ടിൽ നാൽപതോളം താമസക്കാർ ഉണ്ടായിരുന്നു. ഇവരെല്ലാം ഉറങ്ങിയ​ ശേഷമാണ് ചന്ദനം മുറിച്ചുകടത്തിയതെന്ന് കരുതുന്നു. കഴിഞ്ഞാഴ്ച കൂടവയലിൽ കമലമ്മയുടെ വീടിന്‍റെ പരിസരത്തുനിന്ന്​ ചന്ദനശിഖരം മോഷണം പോയിരുന്നു. ഇത് വനപാലകർ അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും ചന്ദനമര മോഷണം നടന്നത്​. കഴിഞ്ഞയാഴ്ച കാരയൂരിൽ സ്വകാര്യഭൂമിയിൽനിന്ന് ചന്ദനമരം കടത്തിയ രമേശിനെ കാറുമായി പിടികൂടിയിരുന്നു. മറ്റൊരു പ്രതി ഒളിവിലാണ്. റിസോർട്ട് ഉടമ മറയൂർ പൊലീസിലും പരാതി നൽകി. ​TDL CHANDANAM മറയൂർ ചന്ദന ഗ്രൂപ് റിസോർട്ട്​ പരിസരത്തുനിന്ന്​ മോഷണം പോയ ചന്ദനമരത്തിന്‍റെ കുറ്റികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story