Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരങ്ങളും പുല്ലും...

മരങ്ങളും പുല്ലും അശാസ്​​ത്രീയമായി കത്തിക്കുന്നതായി ആക്ഷേപം

text_fields
bookmark_border
മൂന്നാർ: കാട്ടുതീ തടയാൻ വൻപദ്ധതികൾക്ക് വനം വകുപ്പ് രൂപം നൽകുമ്പോൾ നൂറോളം ഏക്കർ സ്ഥലത്തെ മരങ്ങളും പുല്ലും വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തീവെച്ചുനശിപ്പിക്കുന്നതായി ആക്ഷേപം. ചിന്നക്കനാൽ മേഖലയിലെ മുന്നൂറ്റിയൊന്ന് കോളനിക്കടുത്താണ് കാട്ടിൽ തീവെക്കുന്നത്. ചിന്നക്കനാൽ വില്ലേജിലെ വിലക്ക് മുതൽ സിങ്ക്കണ്ടം വരെ നൂറ്​ ഏക്കറോളം വരുന്ന സ്ഥലത്ത് ശനിയാഴ്ച്ച രാവിലെ മുതൽ ഏഴു വനം വകുപ്പ് വാച്ചർമാരാണ് തീ പിടിപ്പിക്കുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലും ഗ്രാന്‍റീസ് മരങ്ങളുമാണ് ഇവിടെയുള്ളത്. ഇവയത്രയും കത്തിച്ചുകളയുന്നതിന്‍റെ ചൂടും പുകയും സമീപത്താകെ പടരുകയാണ്. മാസങ്ങളായി ഈ മേഖലയിൽ വനംവകുപ്പ് കാട്ടുതീ ഉണ്ടാകാതിരിക്കാൻ വൻതുക മുടക്കി ഫയർ ബ്രേക്കർ നിർമിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ആനകൾക്ക് തിന്നാനുള്ള പുല്ല് ഉണങ്ങിപ്പോയതിനാൽ തളിർക്കാനാണ് തീയിടുന്നതെന്നും കൂടുതൽ പ്രദേശത്തെ പുല്ലുകൾ സംരക്ഷിക്കാനാണ്​​ ഇങ്ങനെ ചെയ്യുന്നതെന്നുമാണ്​ വനംവകുപ്പ്​ അധികൃതർ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story