Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസിവിൽ ജുഡീഷ്യൽ...

സിവിൽ ജുഡീഷ്യൽ സ്റ്റാഫ് സംസ്ഥാന സമ്മേളനം

text_fields
bookmark_border
തൊടുപുഴ: ജില്ല കേന്ദ്രങ്ങളിലെ കോടതികളോട് ചേർന്ന് ജീവനക്കാർക്കുവേണ്ടി ക്വാർട്ടേഴ്സ് നിർമിക്കണമെന്ന് ഇടുക്കി പ്രിൻസിപ്പൽ ജില്ല ജഡ്ജ് പി.എസ്. ശശികുമാർ ആവശ്യപ്പെട്ടു. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രാ പ്രശ്​നം പരിഹരിക്കാൻ കഴിഞ്ഞാൽ കോടതി പ്രവർത്തനം കൂടുതൽ സുഗമമാക്കാനും കേസുകൾ തീർപ്പാക്കുന്നതിന് വേഗം കൂട്ടാനും ഉപകരിക്കും. സംസ്ഥാന പ്രസിഡന്‍റ്​ ഇ.എ. ദിനേശ് കുമാർ അധ്യക്ഷതവഹിച്ചു. സർവിസിൽനിന്ന് വിരമിച്ച ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ യുവ എഴുത്തുകാരനും കോടതി ജീവനക്കാരനുമായ മോബിൻ മോഹനൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ബാർ അസോ. പ്രസിഡന്‍റ്​ അഡ്വ. ജോസ് മാത്യു, കേരള അഡ്വക്കറ്റ് ക്ലർക്ക്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം സാബു, കെ.സി.ജെ.എസ്.ഒ സംസ്ഥാന സെക്രട്ടറി കെ. സത്യസജീവ്, വൈസ് പ്രസിഡന്‍റ്​ പി.വി ഹരിലാൽ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, വർക്കിങ് പ്രസിഡന്‍റ്​ എം.എസ്. മനോഹരൻ എന്നിവർ സംസാരിച്ചു. CAPTION ​TDL JUDICIAL STAFF കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഇടുക്കി പ്രിൻസിപ്പൽ ജില്ല ജഡ്ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു വിരമിച്ച്​ 10 മാസമായിട്ടും പെൻഷനും ആനകൂല്യങ്ങളും ഇല്ല തൊടുപുഴ: കഴിഞ്ഞ ഏപ്രിലിൽ സർവിസിൽനിന്ന്​ വിരമിച്ച അംഗൻവാടി ജീവനക്കാരുടെ പെൻഷനും മറ്റ്​ ആനുകൂല്യങ്ങളും നൽകാത്തതിൽ അംഗൻവാടി സ്റ്റാഫ്​ അസോ. പ്രതിഷേധിച്ചു. വർക്കർമാർക്കും ഹെൽപർമാർക്കും 2500, 1500 രൂപ എന്ന ക്രമത്തിൽ പെൻഷനും വിരമിക്കൽ ആനുകൂല്യമായി ​15000, 10000 രൂപയുമാണ്​ ക്ഷേമനിധി ബോർഡ്​ മുഖേന നൽകേണ്ടിയിരുന്നത്​. സർക്കാർ വിഹിതം 13 കോടി രൂപ കുടിശ്ശിക ലഭിക്കാത്തതാണ്​ ആനുകൂല്യം നൽകാത്തതിന്​ കാരണമെന്ന്​ അധികൃതർ പറയുന്നു. ആനുകൂല്യം ഉടൻ നൽകിയില്ലെങ്കിൽ സെക്രട്ടേറിയറ്റ്​ പടിക്കൽ പെൻഷൻകാരുടെ ധർണ സംഘടിപ്പിക്കുമെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ കെ.എസ്​. രമേശ്​ ബാബു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story