Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:28 AM IST Updated On
date_range 9 Jan 2022 5:28 AM ISTവേനൽ കനക്കുന്നു; ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ വറ്റി
text_fieldsbookmark_border
അടിമാലി: വേനല്‍ കനത്തതോടെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ഇക്കുറി നേരത്തേ അസ്തമിച്ചു. സാധാരണ ഫെബ്രുവരി അവസാനത്തോടെയാണ് ഈ വെള്ളച്ചാട്ടങ്ങളില്‍ നീരൊഴുക്ക് നിലക്കുന്നതെങ്കില്‍ ഇക്കുറി പുതുവത്സരത്തിന് അഴ്ചകൾക്ക് മുമ്പുതന്നെ നിലക്കുകയായിരുന്നു. ഇക്കുറി കാലവര്‍ഷം കുറയുകയും വേനലിന്‍റെ കാഠിന്യം നേരത്തേ ആവുകയും ചെയ്തതാണ് ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടങ്ങള്‍ കാണാനെത്തുന്ന സഞ്ചാരികളടക്കമുള്ളവര്‍ നിരാശയിലാണ്. മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളായിരുന്നു ഇവ. കൊച്ചി-മധുര ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലെ ഈ വെള്ളച്ചാട്ടങ്ങള്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമാണ്. ഇവിടെ കാഴ്ചകൾ കാണാൻ ആളുകളേറെ ഇറങ്ങുന്നുണ്ടെങ്കിലും വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം ഗാലറികള്‍ നിര്‍മിച്ച് മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വിദേശികള്‍ ഉള്‍പ്പെടെ സാഹസികര്‍ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story