Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:32 AM IST Updated On
date_range 6 Jan 2022 5:32 AM ISTറോഡ് നിർമാണം: വനം വകുപ്പിെൻറ തടസ്സങ്ങൾ നീക്കും
text_fieldsbookmark_border
റോഡ് നിർമാണം: വനം വകുപ്പിൻെറ തടസ്സങ്ങൾ നീക്കും തൊടുപുഴ: ജില്ലയിൽ റോഡ് നിർമാണത്തിന് വനം വകുപ്പിൻെറ അനുമതി ലഭിക്കേണ്ട മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട തടസ്സം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനം. ഏപ്രിലോടെ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുന്ന തരത്തില്‍ ഇതിന് ക്രമീകരണം നടത്തും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം ദേശീയപാത 85ല്‍ മൂന്നാര്‍-ബോഡിമെട്ട് റോഡില്‍ വനം വകുപ്പിൻെറ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലെയും പ്രവൃത്തി ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും. അനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ കലക്ടര്‍ ഇതിന് പ്രത്യേക യോഗം വിളിക്കും.41.78 കി.മീറ്ററില്‍ 3.32 കി.മീറ്ററിലാണ് വനംവകുപ്പിൻെറ അനുമതി വേണ്ടത്. ബാക്കി 38.46 കി.മീ. റോഡിൻെറയും പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. ബാക്കി എല്ലാ പ്രവൃത്തിയും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിർദേശം നല്‍കി. ഇനി പദ്ധതിയില്‍ ഒരുതരത്തിലെ കാലതാമസവും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പിനുള്ള ഫണ്ട് പൂർണതോതില്‍ കൈമാറാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ സമീപിക്കും. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്, കലക്ടര്‍ ഷീബ ജോർജ്, ദേശീയപാത വിഭാഗം ചീഫ് എൻജിനീയര്‍ അശോക് കുമാര്‍, മൂന്നാര്‍ ഡി.എഫ്.ഒ, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story