Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവാവിന്​ മർദനം:...

യുവാവിന്​ മർദനം: പ്രതികളെ പിടികൂടാതെ പൊലീസ്​

text_fields
bookmark_border
യുവാവിന്​ മർദനം: പ്രതികളെ പിടികൂടാതെ പൊലീസ്​
cancel
നെടുങ്കണ്ടം: പണികഴിഞ്ഞ്​ വീട്ടിലേക്ക് വരുംവഴി നാലംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 14 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ലെന്ന്​ പരാതി. രാമക്കല്‍മേട് ചാരപ്പറമ്പില്‍ അരുൺകുമാറിനെയാണ് (23) നാലംഗ സംഘം മർദിച്ചത്. ഇടത് കൈ ഒടിയുകയും തോളിന്​ പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തമിഴ്‌നാട്​ ഉസിലംപെട്ടിയിലാണ് ഇപ്പോഴത്തെ ചികിത്സ. പണി കഴിഞ്ഞ് വരുമ്പോള്‍ വെസ്റ്റ് പാറയില്‍​ സുഹൃത്തിനെ മര്‍ദിക്കുന്നത്​ ചോദ്യം ചെയ്തപ്പോൾ സംഘം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. കട്ടപ്പന ഡിവൈ.എസ്.പിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്​. എന്നാല്‍, പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. idlndk മര്‍ദനമേറ്റ അരുണ്‍കുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story