Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിരോധനം ഒരു വഴിക്ക്; ...

നിരോധനം ഒരു വഴിക്ക്; പ്ലാസ്റ്റിക് മാലിന്യത്തില്‍ മുങ്ങി ഹൈറേഞ്ച്

text_fields
bookmark_border
അടിമാലി: സംസ്ഥാനത്ത്​ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍വന്ന് രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗം പതിവുപോലെ. ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്ലാസ്റ്റിക്കിനെതിരെ ബോധവത്​കരണവും മറ്റും നടക്കുന്നത്. ഹൈറേഞ്ചില്‍ ഗ്രാമപ്രദേശങ്ങളിലും തോട്ടം മേഖലകളിലുമുള്ള പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലൊന്നും എടുക്കുന്നില്ല. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ മാലിന്യം പ്ലാസ്റ്റിക് കവറുകളില്‍ തന്നെ പൊതിഞ്ഞുകെട്ടി പലയിടങ്ങളിലും കൂട്ടിയിടുന്നത് കാണാം. വെള്ളത്തൂവല്‍, രാജാക്കാട്, വാത്തിക്കുടി, സേനാപതി, മറയൂര്‍ പഞ്ചായത്ത് പരിധികളില്‍ ബുധനാഴ്ച പതിവിനെക്കാളും കൂടുതല്‍ പ്ലാസ്റ്റിക്കുകള്‍ വിവിധ ഇടങ്ങളില്‍ കുന്നുകൂടി. ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിക്കും. ശേഷിക്കുന്നത് കുഴിച്ചുമൂടും. ഇതാണ് നടക്കുന്നത്. കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ നീക്കംചെയ്യുക പതിവില്ല. പ്ലാസ്റ്റിക്കിന് പകരം ബദല്‍ സംവിധാനമൊരുക്കാതെ ഉത്തരവുമാത്രം പുറത്തിറക്കിയാല്‍ ഫലമില്ലെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈറേഞ്ചിലെ ഭൂരിഭാഗം വ്യാപാര സ്ഥപനങ്ങളിലും ഇപ്പോഴും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പഴം-പച്ചക്കറി-മത്സ്യ-മാംസ വ്യാപാരികളുംപ്ലാസ്റ്റിക് കവറുകളിലാണ് പൊതിഞ്ഞുനല്‍കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story