Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:28 AM IST Updated On
date_range 6 Jan 2022 5:28 AM ISTതാലൂക്ക് വികസനസമിതി: തേയിലത്തോട്ടങ്ങൾ മുറിച്ചുവിൽക്കുന്നത് തടയും
text_fieldsbookmark_border
പീരുമേട്: തേയിലത്തോട്ടങ്ങൾ മുറിച്ചുവിൽക്കുന്നത് തടയുന്ന സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ താലൂക്ക് വികസനസമിതി തീരുമാനം. ഭൂപരിഷ്കരണ നിയമം ലംഘിച്ച് തോട്ടം ഭൂമി തുണ്ടായി മുറിച്ചുവിൽക്കുകയാണെന്ന് വികസന സമിതി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് വിഷയം ചർച്ച ചെയ്തത്. നിയമലംഘനങ്ങൾ നടക്കുന്നതായി വാഴൂർ സോമൻ എം.എൽ.എയും യോഗത്തെ അറിയിച്ചു. അനധികൃത വിൽപന തടയുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. പീരുമേട്, ഏലപ്പാറ, വാഗമൺ, മഞ്ചുമല വില്ലേജുകളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തോട്ടം തരം മാറ്റി മുറിച്ചുവിൽക്കുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭൂമി തരം തിരിച്ചശേഷം പഞ്ചായത്തിൻെറ പെർമിറ്റ് സമ്പാദിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായും പരാതിയുണ്ട്. പഞ്ചായത്തുകൾ നൽകുന്ന പെർമിറ്റും അനധികൃതമാണ്. തോട്ടം മുറിച്ചുവിൽപന നടത്തുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് പീരുമേട് സബ് രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ കെ.എസ്. വിജയലാൽ യോഗത്തെ അറിയിച്ചു. ഇതോടൊപ്പം സ്ഥലം പോക്കുവരവ് തടയണമെന്ന് വില്ലേജ് ഓഫിസർമാർക്കും പെർമിറ്റ് നൽകരുതെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story