Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമളിയിൽ ഗതാഗത...

കുമളിയിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കുമളിയിൽ ഗതാഗത നിയന്ത്രണം
cancel
കുമളി: സി.പി.എം ജില്ല സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ ബുധനാഴ്ച കുമളി ടൗണിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊലീസ്​ അറിയിച്ചു. തമിഴ്​നാട്​ ഉൾ​പ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ശബരിമല തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും കുമളിയിൽ പ്രവേശിക്കാതെ പോകുംവിധമാണ് ക്രമീകരണം. പമ്പയിൽനിന്ന്​ വരുന്ന വാഹനങ്ങൾ കുട്ടിക്കാനം, കട്ടപ്പന വഴി കമ്പത്തേക്കും തമിഴ്​നാട്ടിൽനിന്നുള്ള വാഹനങ്ങൾ കമ്പം, കമ്പംമെട്ട് വഴി കുട്ടിക്കാനത്തെത്തിയുമാണ് യാത്ര തുടരേണ്ടത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ കെ.കെ റോഡിൽ വരുന്നത് കെ.എസ്.ആർ.ടി.സി ഡിപ്പോയിലും കട്ടപ്പന, മൂന്നാർ റോഡിൽ വരുന്നവ ഒന്നാം മൈൽ സെന്‍റ്​ തോമസ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. മറ്റ് സ്വകാര്യ വാഹനങ്ങൾ കല്ലറയ്ക്കൽ ഗ്രൗണ്ട്, കുമളി, അമരാവതി സ്കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെയാണ് കുമളി ടൗണിലേക്ക് വാഹന ഗതാഗതം നിരോധിച്ചിട്ടുള്ളത്. ............. Cap: സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് കുമളി ടൗണിൽ നടന്ന ടൂറിസം സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു ........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story