Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:31 AM IST Updated On
date_range 5 Jan 2022 5:31 AM ISTഎം.വി.ഐ.പി കനിഞ്ഞാൽ കാഞ്ഞാറും വികസിക്കും
text_fieldsbookmark_border
കാഞ്ഞാർ: തൊടുപുഴയിൽനിന്ന് 16 കിലോമീറ്റർ മാത്രം അകലെയുള്ള കാഞ്ഞാർ മേഖലയിൽ സ്ഥലപരിമിതി വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആശുപത്രി, കളിക്കളം, സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയവയൊന്നും ഇവിടെയില്ല. പാതയോരത്താണ് ടാക്സി സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. കാഞ്ഞാർ ടൗണിൽ എം.വി.ഐ.പിയുടെ കൈവശം നാല് ഏക്കറോളം സ്ഥലം വെറുതെ കിടക്കുന്നുണ്ട്. ഇത് പഞ്ചായത്തിന് വിട്ടുനൽകുകയൊ പഞ്ചായത്ത് വാങ്ങുകയാ ചെയ്താൽ കാഞ്ഞാറിന്‍റെ വികസനം വേഗത്തിലാക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ എം.വി.ഐ.പിയിൽനിന്ന് പഞ്ചായത്ത് കെട്ടിടത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് വിട്ടുകിട്ടിയിട്ടുള്ളത്. മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചശേഷം അവിടെ നിന്ന് പുറത്തേക്കുവിടുന്ന വെള്ളം ഒഴുകുന്ന ഇരുകരകളും എം.വി.ഐ.പി ഏറ്റെടുക്കുകയായിരുന്നു. ഈ പ്രദേശങ്ങൾ പലതും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഈ സ്ഥലങ്ങൾ ഏറ്റെടുത്ത് വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. tdl mltm 2 കാഞ്ഞാറിൽ റോഡരികിൽ സ്ഥിതിചെയ്യുന്ന ടാക്സി സ്റ്റാന്‍ഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
