Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിർമാണം കാത്ത്​...

നിർമാണം കാത്ത്​ കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ്

text_fields
bookmark_border
നിർമാണം കാത്ത്​ കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ്
cancel
അടിമാലി: കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ്​ എട്ടേക്കര്‍ മുതല്‍ പഴയരിപ്പടി വരെ തകര്‍ന്നുകിടക്കുന്നത് യാത്രക്ലേശം വര്‍ധിപ്പിക്കുന്നു. ടാറിങ്​ ജോലി നടക്കാതെ റോഡിലെ കല്ലുകള്‍ ഇളകിയതോടെ ഇതുവഴിയുള്ള യാത്ര അത്യന്തം ദുഷ്കരമാണ്​. ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്തെ റോഡാണ് നിര്‍മാണം കാത്തുകിടക്കുന്നത്. ശോച്യാവസ്ഥയിലായ റോഡിൽ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്​. മൂന്നാര്‍ ഭാഗത്തേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളും എളുപ്പമാര്‍ഗമെന്ന നിലയില്‍ ഇതുവഴിയെത്താറുണ്ട്. കൂടാതെ നിരവധി ഓട്ടോറിക്ഷകളും മറ്റ് ചെറുവാഹനങ്ങളും ഈ ബൈപാസിലൂടെ കടന്നുപോകുന്നു. റോഡിന്‍റെ ശോചന്യാവസ്ഥ പലപ്പോഴും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് ഇടയാക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. ടാറിങ്​ ജോലി നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ്​ ഈ ബൈപാസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ പ്രധാന ആവശ്യം. idl adi 2 road ചിത്രം: കല്ലാര്‍-കൂമ്പന്‍പാറ ബൈപാസ്​ തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story