Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ വാഹനമോടിച്ച്​ അപകടം; എസ്.ഐക്കെതിരെ കേസെടുത്തു

text_fields
bookmark_border
ചെറുതോണി: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്.ഐക്കെതിരെ കേസെടുത്തു. അങ്കമാലി എസ്.ഐ വി.കെ. രവി ഓടിച്ച കാർ കഞ്ഞിക്കുഴിയിൽ നിർത്തിയിട്ട കാറിലിടിച്ചാണ്​ അപകടം. രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലായിരുന്നു സംഭവം. അപകടം നടന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കഞ്ഞിക്കുഴി പൊലീസ് എത്തി അപകടമുണ്ടാക്കിയ വി.കെ. രവിയെ വൈദ്യപരിശോധനക്ക്​ വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കേസെടുത്തതായും പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story