Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:28 AM IST Updated On
date_range 3 Jan 2022 5:28 AM ISTക്രോസ് മാച്ചിങ് പരിശോധന സംവിധാനമില്ലാതെ അടിമാലി താലൂക്ക് ആശുപത്രി
text_fieldsbookmark_border
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ രക്തം ക്രോസ് മാച്ചിങ് പരിശോധന നടത്താൻ സൗകര്യമില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാകുന്നു. പരിശോധനക്ക് വലിയ തുകനൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവകേസുകളും ഇതര ശസ്ത്രക്രിയകളും നടക്കുന്ന ആശുപത്രികൂടിയാണ് അടിമാലി താലൂക്ക് ആശുപത്രി. രക്തം ആവശ്യമായ രോഗിക്ക് നൽകുന്നത് അനുയോജ്യമായ രക്തം തന്നെയാണോ എന്നറിയാൻ നടത്തുന്ന പരിശോധനയാണ് ക്രോസ് മാച്ചിങ്. ചേരാത്ത രക്തം നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രോഗിയുടെയും ദാതാവിന്‍റെയും രക്തം കൂട്ടിക്കലർത്തിയാണ് പരിശോധിക്കുക. ശസ്ത്രക്രിയ ആവശ്യമായ എല്ലാവരുടെയും രക്തം ക്രോസ് മാച്ചിങ് നടത്താറുണ്ട്. എന്നാല്‍, ഇതിനുള്ള സൗകര്യം അടിമാലി താലൂക്ക് ആശുപത്രിയിലില്ല. നിലവിൽ ഭീമമായ തുക നല്‍കി സ്വകാര്യ ആശുപത്രികളിലാണ് ഈ പരിശോധന നടത്തുന്നത്. ദേവികുളം താലൂക്കിലെ ആദിവാസി, തോട്ടം മേഖലകളില്‍നിന്നുള്ളവർ കൂടുതലായും പ്രസവ സംബന്ധമായ ആവശ്യത്തിന് ആശ്രയിക്കുന്നത് അടിമാലി താലൂക്ക് ആശുപത്രിയെയാണ്. നേര്യമംഗലത്തിനും മൂന്നാറിനും ഇടയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ആദ്യം ചികിത്സ തേടുന്നതും ഇവിടെതന്നെ. രക്തം നല്‍കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഘട്ടങ്ങളില്‍ ആശുപത്രിയില്‍ ക്രോസ് മാച്ചിങ്ങിന് സംവിധാനമില്ലാത്തത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു. അതുപോലെ ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ ആശുപത്രിയിൽ ഡയാലിസ് യൂനിറ്റും രക്തബാങ്കും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. idl adi 1 t h q ചിത്രം: അടിമാലി താലൂക്ക് ആശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
