Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപഠ്ന ലിഖ്ന അഭിയാന്‍...

പഠ്ന ലിഖ്ന അഭിയാന്‍ പരിശീലനം

text_fields
bookmark_border
പഠ്ന ലിഖ്ന അഭിയാന്‍ പരിശീലനം
cancel
നെടുങ്കണ്ടം: പഠ്ന ലിഖ്ന അഭിയാന്‍ സാക്ഷരത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടുംപാറയില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്​ പരിശീലനം നടന്നു. പഞ്ചായത്തിലെ 25 അംഗൻവാടികള്‍ കേന്ദ്രീകരിച്ചാണ് സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍റെ ഭാഗമായി ജില്ലയില്‍ നിരക്ഷരരായ 20,000 പേരെ സാക്ഷരരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓരോ മേഖലയിലും അംഗൻവാടി ജീവനക്കാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് സാക്ഷരത ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാമ്പാടുംപാറയില്‍ തമിഴും മലയാളവും അറിയാവുന്നവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. തൊഴിലാളികള്‍ക്ക് ജോലിക്കുശേഷം പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ വൈകുന്നേരങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അക്ഷരപഠനം, കവിതകള്‍, പരിസ്ഥിതി, നമ്മുടെനാട, ‌സാമൂഹികമേഖല ലഘുകണക്ക് എന്നിവയാണ് ലളിതവും രസകരവുമായ രീതിയില്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനവും ക്രോഡീകരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. മോഹനന്‍ ഉദ്​ഘാടനം ചെയ്തു. സാക്ഷരത പാഠാവലി വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വിജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി കോഓഡിനേറ്റര്‍ ജെ. ഉദയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, ഉഷ മണിരാജ്, പി.ടി. ഷിഹാബ്, ഷിനി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story