Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
സി.പി.എം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം
cancel
കുമളി: സി.പി.എം ജില്ല സമ്മേളനത്തിന് തിങ്കളാഴ്ച കുമളിയിൽ തുടക്കമാകും. രാവിലെ ഒമ്പതിന് എ.കെ. ദാമോദരൻ നഗറിൽ (ഹോളിഡേ ഹോം) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്ര​ട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട്​ അഞ്ചിന്​ ​ബസ്​സ്റ്റാൻഡിലെ പൊതുസമ്മേളന നഗറിൽ ടൂറിസം സെമിനാർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്യും. മുൻ എം.പി ജോയ്​സ്​ ജോർജ്​ വിഷയം അവതരിപ്പിക്കും. ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ അഭിമന്യു നഗറിൽ (കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്​​​) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. കുമളി, പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പീരുമേട് ഏരിയ കമ്മിറ്റി ആദ്യമായാണ് ജില്ല സമ്മേളനത്തിന് നേതൃത്വം വഹിക്കുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള പതാക, കൊടിമരം ദീപശിഖാ ജാഥകൾ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​ എത്തി. ......... cap: സി.പി.എം ജില്ല സമ്മേളനത്തി​ന്‍റെ പൊതുസമ്മേളനം നടക്കുന്ന കുമളി പഞ്ചായത്ത് ബസ്​ സ്റ്റാൻഡിന്‍റെ കവാടം .......
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story