Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:37 AM IST Updated On
date_range 27 Dec 2021 5:37 AM ISTരാജവെമ്പാല ഭീതിയിൽ കുളമാവ്
text_fieldsbookmark_border
കുളമാവ്: കുളമാവ് നവോദയ സ്‌കൂൾ, നേവൽ ഫിസിക്കൽ ഓഷ്യനോഗ്രാഫിക്കൽ ലബോറട്ടറി (എൻ.പി.ഒ.എൽ) പ്രദേശത്തെ രാജവെമ്പാലയുടെ സാന്നിധ്യം പ്രദേശവാസികളിൽ ഭീതി ഉണർത്തുന്നു. കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപം സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാർ സ്വദേശി അനുഷൽ ആൻറണിയുടെ നേരെ രാജവെമ്പാല പാഞ്ഞടുത്തു. അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ജില്ലയിൽ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉൾക്കാടുകളിൽ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിൻെറ സാന്നിധ്യം ജനവാസമേഖലയിൽ കാണാൻ കാരണം. കഴിഞ്ഞ മാർച്ചിൽ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു. തുടർന്ന് വാവാ സുരേഷ് എത്തിയാണ് പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ തുറന്നുവിടുമ്പോൾ ഉൾവനത്തിൽ തുറന്നുവിടുന്നതായി ഉറപ്പാക്കണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story