Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:34 AM IST Updated On
date_range 27 Dec 2021 5:34 AM ISTകർഷക യൂനിയൻ: ബാബു ജില്ല പ്രസിഡൻറ്
text_fieldsbookmark_border
ചെറുതോണി: കേരള കര്‍ഷക യൂനിയന്‍ ഇടുക്കി ജില്ല പ്രസിഡൻറായി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബാബു കീച്ചേരിലിനെയും ജനറൽ സെക്രട്ടറിയായി ടോമി ജോസഫിനെയും തെരഞ്ഞെടുത്തു. പി.വൈ. ജോസഫ്, ടോമി മുട്ടേത്താഴത്ത്, ജയിംസ് ആൻറണി, ജോസ് കട്ടക്കയം, മാത്യു കൈച്ചിറ (വൈസ് പ്രസി), ഇ.പി. ബേബി, ബേബി പൊടിമറ്റം, ഷാജി കാരിമുട്ടം, ബെന്നി കോട്ടക്കലൽ, സ്റ്റീഫന്‍ കണ്ടത്തില്‍, തങ്കച്ചന്‍, എ.ഡി. മാത്യു, മാത്യു ജോസഫ്, സോമന്‍, ഷാജി, അഭിലാഷ്, ഷാജി, സിബി ജോര്‍ജ്, ജോര്‍ജ് (സെക്ര), എല്‍ദോസ് മാത്യു (ട്രഷ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നിയോജകമണ്ഡലം പ്രസിഡൻറുമാരായി ടോമി കാവാലം (തൊടുപുഴ), സണ്ണി (പീരുമേട്), ജോസ്(ഇടുക്കി), ഒ.ടി. ജോണ്‍ (ഉടുമ്പന്‍ചോല), ആല്‍ബിന്‍ മാത്യൂ (ദേവികുളം) എന്നിവരെ തെരഞ്ഞെടുത്തു. പാര്‍ട്ടി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ആൻറണി ആലഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. TDL Babu Karshaka union ബാബു കീച്ചേരിൽ TDL Tomy Joseph Karshaka union ടോമി ജോസഫ് അനുസ്മരണം തൊടുപുഴ: രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ഒ.ബി.സി മോർച്ച തൊടുപുഴ മണ്ഡലം പ്രസിഡൻറ് കെ.എൻ. സജീവിൻെറ അധ്യക്ഷതയിൽ ബി.െജ.പി ജില്ല അധ്യക്ഷൻ കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. പ്രബീഷ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ശ്രീലക്ഷ്മി സുദീപ്, ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യ രാജേഷ്, പി.ജി. രാജശേഖരൻ, ടി.എച്ച്. കൃഷ്ണകുമാർ, സഹജൻ തുടങ്ങിയവർ സംസാരിച്ചു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story