Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:33 AM IST Updated On
date_range 27 Dec 2021 5:33 AM ISTക്രിസ്മസ് ആഘോഷിച്ച് മലയോരം
text_fieldsbookmark_border
കട്ടപ്പന: ഹൈറേഞ്ചിലെ ക്രൈസ്തവ വിശ്വസികൾ ക്രിസ്മസ് ആഘോഷിച്ചു. കട്ടപ്പന, വെള്ളയാംകുടി, ഇരട്ടയാർ, പുളിയന്മല, അണക്കര, വള്ളക്കടവ്, കാഞ്ചിയർ, ഉപ്പുതറ, ചപ്പാത്ത്, വാഴവര, തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ കത്തോലിക്ക ദേവാലയങ്ങളിൽ പാതിരകുർബാനയും ഉണ്ണിയേശുവിൻെറ തിരു ജനനത്തെ അനുസ്മരിക്കുന്ന തിരുക്കർമങ്ങളും നടന്നു. കട്ടപ്പന സൻെറ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ജോബിൻ നിരപ്പേൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ദേവാലയങ്ങളിൽ പുൽക്കൂട് ഒരുക്കിയും കരോൾ ഗാന, പപ്പാ മത്സരങ്ങളും നടത്തിയും ക്രിസ്മസിനെ വരവേറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈവർഷം പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും ആഘോഷത്തിൻെറ പൊലിമ വർധിപ്പിച്ചു. ഫോട്ടോ. കട്ടപ്പന സൻെറ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഫാ. വിൽഫിച്ചൻ തെക്കേവയലിൽ നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
