Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടി.വി, ഇൻറർനെറ്റ്​,...

ടി.വി, ഇൻറർനെറ്റ്​, ടർഫ്​; ഇത്​ മാങ്കുളത്തെ സ്​മാർട്ട്​ അംഗൻവാടി

text_fields
bookmark_border
ടി.വി, ഇൻറർനെറ്റ്​, ടർഫ്​; ഇത്​ മാങ്കുളത്തെ സ്​മാർട്ട്​ അംഗൻവാടി
cancel
ഹാപ്പി മൺഡേ അടിമാലി: ഭിത്തി നിറെയ കാർട്ടൂൺ സിനിമയിലെ കഥാപാത്രങ്ങൾ. ഇരിക്കാൻ ചിത്രപ്പണി ചെയ്​ത കുഞ്ഞൻ കസേരകൾ. പാട്ട്​ കേൾക്കാം. ടി.വി കാണാം, കളിക്കാം... കുട്ടികളുടെ പാർക്കല്ല ഇത്,​ മാങ്കുളത്ത്​ ഒരുങ്ങുന്ന സ്​മാർട്ട്​ അംഗൻവാടികളിലെ കാഴ്​ചകളാണ്​. ഒ​േട്ടറെ പുതുമകളുമായാണ്​ ജില്ലയിലെ ആദ്യ സ്​മാർട്ട്​ അംഗൻവാടികൾ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തും ചിക്കണംകുടിയിലും സജ്ജീകരിച്ചിരിക്കുന്നത്​. ഉദ്​ഘാടനം ബുധനാഴ്​ച നടക്കും. പേരിൽ മാത്രമല്ല എല്ലാറ്റിലും സ്മാർട്ടായി വേറിട്ടൊരു അനുഭവം പകരുന്നവയാണ്​ ഇൗ അംഗൻവാടികൾ. കളിയിലൂടെ വിദ്യാഭ്യാസം പകരുക എന്ന ആശയത്തി​ൻെറ ഭാഗമായി ഓരോ കഥ പ്രമേയമാക്കി ആർട്ടിസാൻസ് ഡെവലപ്മൻെറ്​ കോർപറേഷനാണ് അംഗൻവാടികൾ രൂപകൽപന ചെയ്​തത്​. ആനക്കുളം സ്കൂളിന് സമീപത്തെ അംഗൻവാടിയിൽ ഡിസ്നി വേൾഡി​ൻെറ കഥയുടെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്​. ചിക്കണംകുടിയിൽ ജംഗിൾ ബുക്കിലെ കഥയാണ് വിഷയം. മൗഗ്ലിയും കൂട്ടുകാരുംണ് ചുമരുകളിൽ നിറയെ. എല്ലാം ത്രീഡി ആർട്ട്​ പെയ്​ൻറിങ്​. ചിത്രപ്പണി ചെയ്ത കസേരകൾക്ക്​ പുറമെ സ്മാർട്ട് ടി.വി, ഇൻറർനെറ്റ് സൗകര്യം, കളിയുപകരണങ്ങൾ, ശിശുസൗഹൃദ മേശ, സംഗീതം ആസ്വദിക്കാനും സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനുമായി ട്രോളി മൈക്ക് സെറ്റ്, കളിക്കാൻ പുല്ലുപിടിപ്പിച്ച ടർഫ്​ എല്ലാം ഇവിടെയുണ്ട്​​. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 2021-22ലെ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് രണ്ടിടത്തും സ്മാർട്ട് അംഗൻവാടി ഒരുക്കിയത്. അഞ്ചുലക്ഷം രൂപ ഇതിന് അനുവദിച്ചു. കെട്ടിടങ്ങൾ പൂർണമായും നവീകരിച്ച് രൂപത്തിലും കാഴ്ചയിലും അടിമുടി മാറ്റി. പൈലറ്റ് പദ്ധതി എന്ന നിലയിൽ മാങ്കുളത്ത് നാല് അംഗൻവാടികൾ ഈ വർഷം സ്മാർട്ടാകും. വിജയകരമെങ്കിൽ അടുത്ത വർഷം ബ്ലോക്ക് പഞ്ചായത്തിന്​ കീഴിലെ ഒമ്പത് പഞ്ചായത്തിലും പദ്ധതി നടപ്പാക്കുമെന്ന് മാങ്കുളം ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം പ്രവീൺ ജോസ് പറഞ്ഞു. കുട്ടികൾക്ക് ഇഷ്​ടമുള്ള വിഷയം അടിസ്ഥാനമാക്കി സ്മാർട്ട് അംഗൻവാടി എന്ന ആശയം മുന്നോട്ടുവെച്ച് പദ്ധതിക്ക് നേതൃത്വം നൽകുന്നത് മാങ്കുളം ഐ.സി.ഡി.എസ് സൂപ്പർവൈസർ അലോഷിയ ജോസഫാണ്. പ്രീ സ്കൂൾ മുതൽ അന്താരാഷ്​ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡൻറ്​ ആനന്ദറാണി ദാസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story