Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:33 AM IST Updated On
date_range 25 Dec 2021 5:33 AM ISTഫയർമാന് പരിക്കേറ്റ സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
വൈക്കം: വെച്ചൂർ മുച്ചൂർക്കാവ് കട്ടമടയിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് താറാവുകളെ കൊന്ന് സംസ്കരിക്കുന്നിടത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിൽ വൈക്കം ഫയർ സ്റ്റേഷനിലെ ഫയർമാൻ അരുൺ രാജിന് പരിക്കേൽക്കുകയും ഫയർഫോഴ്സ് വാഹനത്തിൻെറ ചില്ല് തകരുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വെച്ചൂർ സ്വദേശികളായ അഖിൽ പ്രസാദ് (26), വിപിൻ (28) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ എസ്.ഐമാരായ അജ്മൽ ഹുസൈൻ, കെ. നാസർ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് മീനാക്ഷിപുരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. വെച്ചൂർ അച്ചിനകം സ്വദേശിയായ അനന്തു ഷാജിയും അഖിൽ പ്രസാദുമായി അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഇവർ തമ്മിലുള്ള വിരോധം തുടരുന്നതിനിടെ അനന്തുഷാജി കട്ടമടയിൽ താറാവുകളെ കൊന്നു സംസ്കരിക്കുന്നിടത്തുണ്ടെന്നറിഞ്ഞ് അഖിൽ പ്രസാദ് സുഹൃത്തുക്കളുമായെത്തി. ഇരു വിഭാഗവും തമ്മിൽ നടന്ന വാക്കേറ്റം പിന്നീട് കല്ലേറിൽ കലാശിക്കുകയായിരുന്നു. കല്ലേറിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന ഫയർമാൻെറ കാലിനാണ്പരിക്കേറ്റത്. ഫയർഫോഴ്സിൻെറ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story