Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:33 AM IST Updated On
date_range 25 Dec 2021 5:33 AM ISTശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയ അച്ഛനും മകനും മർദനമേറ്റു
text_fieldsbookmark_border
നാലുപേർ അറസ്റ്റിൽ കോട്ടയം: വണ്ടി തട്ടിയതിൻെറ പേരില്‍ ശബരിമല തീര്‍ഥാടനം കഴിഞ്ഞെത്തിയ അച്ഛനും മകനും പട്ടാപ്പകല്‍ യുവാക്കളുടെ ക്രൂരമർദനം. തിരുവഞ്ചൂര്‍ എസ്.ആര്‍ സദനം പി.എസ്. സാബു (61), മകന്‍ അജിത് (25) എന്നിവര്‍ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എം.സി റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. തീര്‍ഥാടനം കഴിഞ്ഞ് കോട്ടയത്തെത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാബുവും മകനും. നാഗമ്പടം ഭാഗത്തുനിന്ന് വട്ടമൂടിലേക്ക് തിരിയുമ്പോള്‍ എതിരേവന്ന കാറില്‍ സ്കൂട്ടർ തട്ടി. ഇരുമുടിക്കെട്ടുമായി രണ്ടുപേരും റോഡിലേക്കുവീണു. ഇവര്‍ക്കെതിരെ അസഭ്യവര്‍ഷം മുഴക്കി കാറിലുണ്ടായിരുന്ന യുവാക്കള്‍ നാഗമ്പടം ഭാഗത്തേക്കുപോയി. അല്‍പസമയം കഴിഞ്ഞപ്പോള്‍ തിരികെയെത്തി വട്ടമൂട് പാലം ഭാഗത്തേക്കുപോയപ്പോഴും അസഭ്യവര്‍ഷം തുടര്‍ന്നു. വീണ്ടുംപോയ സംഘം അൽപസമയത്തിനകം മടങ്ങിയെത്തി സാബുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാന്‍ ചെന്ന മകനെയും മർദിച്ചു. തടയാനെത്തിയവരെയും യുവാക്കള്‍ ഭീഷണിപ്പെടുത്തി. ഓടിക്കൂടിയവര്‍ ഇതിനിടെ പൊലീസിൽ വിവരമറിയച്ചിരുന്നു. നട്ടാശ്ശേരി ഭാഗത്തേക്ക് പോയ സംഘം കണ്‍ട്രോള്‍ റൂം പൊലീസും ഗാന്ധിനഗര്‍ പൊലീസും ചേര്‍ന്നുനടത്തിയ തിരച്ചിലിലാണ് പിടിയിലായത്. പരിക്കേറ്റ സാബുവിനെയും മകനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story