Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:32 AM IST Updated On
date_range 25 Dec 2021 5:32 AM ISTക്രിസ്മസ് തിരക്കിൽ നാടും നഗരവും
text_fieldsbookmark_border
തൊടുപുഴ: നോമ്പാചരണത്തിന് സമാപനംകുറിച്ച് ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാത്രി പള്ളികളിൽ യേശുക്രിസ്തുവിൻെറ പിറവിയുടെ തിരുക്കർമങ്ങൾ നടന്നു. കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് വിശ്വാസികൾ പാതിരാക്കുർബാനയിലും മറ്റ് തിരുക്കർമങ്ങളിലും പങ്കെടുത്തു. വിവിധ പള്ളികളിൽ രാത്രി കുർബാനക്കുഷേശം ക്രിസ്മസ് ട്രീ, കരോൾ ഗാന മത്സരം കേക്ക് വിതരണം തുടങ്ങിയവ നടന്നു. ക്രിസ്മസ് ആഘോഷിക്കാൻ വെള്ളിയാഴ്ച വൈകീട്ടോടെ ജനങ്ങൾ വ്യപാര സ്ഥാപനങ്ങളിലേക്കിറങ്ങിയതോടെ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം തിരക്കേറി. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മാർക്കറ്റുകളിലും ബേക്കറികളിലുമായിരുന്നു തിരക്ക് കൂടുതൽ. പടക്ക വിപണിയും മത്സ്യ -മാംസ വിപണിയും സജീവമായിരുന്നു. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് വിവിധ വ്യാപാര ശാലകളും കച്ചവടം ഉഷാറാക്കി. ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും ഉണർന്നിട്ടുണ്ട്. TDL carol ക്രിസ്മസിനോടനുബന്ധിച്ച് വെള്ളിയാഴ്ച കല്ലാനിക്കൽ സൻെറ് ജോർജ് പള്ളിയിൽ നടന്ന ടൗൺ കരോൾ കാട്ടില്‍ ക്രിസ്മസ് ആഘോഷം നെടുങ്കണ്ടം: നെടുങ്കണ്ടം ബി.എഡ് കോളജിലെ വിദ്യാർഥികളും അധ്യാപകരും കാടിനുള്ളിൽ ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി. പ്രകൃതിയോടിണങ്ങി കോളജിൻെറ സ്വന്തമായുള്ള കാട്ടിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് മുഖ്യാതിഥിയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പുലിയൂര്‍ അധ്യക്ഷതവഹിച്ചു. എം. സുകുമാരന്‍, ടി.എം. ജോണ്‍, മായ, ബാബുരാജ് ആര്‍.എല്‍.വി, ജോമോന്‍ ജോസ് തുടങ്ങിയവർ പെങ്കടുത്തു. എം.ജി യൂനിവേഴ്‌സിറ്റി ബി.എഡ് പരീക്ഷയില്‍ ഏഴാംറാങ്ക് നേടിയ ലിമിയ തോമസിനെ അനുമോദിച്ചു. തുടര്‍ന്ന്്് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. idl ndk ബി.എഡ് കോളജ് വിദ്യാർഥികൾ കാടിനുള്ളില്‍ സംഘടിപ്പച്ച ക്രിസ്മസ് ആഘോഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
