Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപന്തളത്ത് ബി.ജെ.പിയിൽ...

പന്തളത്ത് ബി.ജെ.പിയിൽ കലാപക്കൊടി

text_fields
bookmark_border
പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ പാർട്ടിയിൽ കലഹം മൂക്കുന്നു. ബി.ജെ.പി മണ്ഡലം പുനഃസംഘടനയോടെയാണ്​ കലാപം ആരംഭിച്ചത്​. ബി.ജെ.പി നേതൃത്വത്തിൽ പന്തളം നഗരസഭ ഭരണസമിതി അധികാരമേറ്റിട്ട്​ തിങ്കളാഴ്ച ഒരുവർഷം പൂർത്തിയാവുകയാണ്. ഭരണത്തിലെ പിടിപ്പുകേടുകൾ ചൂണ്ടികാട്ടി തിങ്കളാഴ്ച എൽ.ഡി.എഫ് നഗരസഭയിൽ കരിദിനം ആചരിക്കും. പാർട്ടി അടൂർ മണ്ഡലം കമ്മിറ്റി വിഭജിച്ച്​ പന്തളം മണ്ഡലം രൂപവത്​കരിച്ചപ്പോൾ അതി‍ൻെറ പ്രസിഡൻറ് ആകാൻ ഏറ്റവും അർഹനെന്ന്​ ഭൂരിപക്ഷം പ്രവർത്തകരും വിശ്വസിച്ചിരുന്ന പന്തളത്തുനിന്നുള്ള നേതാവിനെ വെട്ടിനിരത്തിയതാണ് ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾക്ക്​ പ്രധാന കാരണം. നഗരസഭ തെരഞ്ഞെടുപ്പിൽ ശക്തമായ വിമത പ്രവർത്തനം ഉണ്ടായിരുന്നിട്ടും ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിയെ സഹായിച്ചത് അടൂർ മണ്ഡലം ഭാരവാഹിയായിരുന്ന ഈ നേതാവി‍ൻെറ തന്ത്രപരമായ പ്രവർത്തനമായിരുന്നെന്നാണ്​ ഭൂരിപക്ഷം പ്രവർത്തകരും പറയുന്നത്. പന്തളം മണ്ഡലം പ്രസിഡൻറായി എല്ലാവരും ഇദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കു​േമ്പാഴാണ്​ പ്രവർത്തകരെ ഞെട്ടിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ്​ സീറ്റിൽ മത്സരിച്ചു തോറ്റയാളെയാണ് മണ്ഡലം പ്രസിഡൻറാക്കിയത്. അന്ന്​ വിമത സ്ഥാനാർഥികളെ നിർത്തിയവരെ ഇപ്പോൾ ചുമതല നൽകി പ്രധാന നേതാക്കളാക്കാനും പാർട്ടി ശ്രമിക്കുന്നതായി ഒരുവിഭാഗം ആരോപിക്കുന്നു. മുൻ ജില്ല പ്രസിഡൻറാണ് പാർട്ടിയെ എക്കാലവും പ്രതിസന്ധിയാലാക്കുന്നതെന്നാണ്​ പ്രവർത്തകർ പറയുന്നത്. പാർട്ടി നേതൃത്വത്തി‍ൻെറ നടപടി അണികളിലും അസംതൃപ്​തി പടർത്തിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം നടന്ന പാർട്ടി പ്രതിഷേധ പ്രകടനത്തിൽ ഏതാനും പേർ മാത്രമാണ്​ പ​ങ്കെടുത്തത്​. അതേസമയം, പാർട്ടിയിൽ പടലപ്പിണക്കം മുറുകുന്നതിനിനെ ഭരണസമിതി അവഗണിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി അംഗമായ വാർഡ് കൗൺസിലർ രാജി സന്നദ്ധതയുമായി രംഗത്ത്​ എത്തി. പന്തളം നഗരസഭ ആറാം വാർഡ് കൗൺസിലർ പി.കെ പുഷ്പലതയാണ് കഴിഞ്ഞദിവസം വൈകീട്ട്​ നഗരസഭ സെക്രട്ടറിക്ക്​ രാജിക്കത്ത് നൽകാനായി മുനിസിപ്പൽ ഓഫിൽ എത്തിയത്. നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ ഭരണസമിതിക്കാർ വാർഡിലെ പല കാര്യങ്ങളും തന്നെ അറിയിക്കുന്നി​ല്ലെന്നാണ്​ പുഷ്പലത പറയുന്നത്​. ശബരിമല തീർഥാടന കാലത്ത് പന്തളം വലിയകോയിക്കൽ ക്ഷേത്രം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഭരണസമിതിയുടെ തുടക്കം മുതൽ നേരിടുന്ന അവഗണന സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്​ കത്ത് നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാത്തതിനാലാണ്​ കൗൺസിലർ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചതെന്നും പുഷ്പലത പറഞ്ഞു. രാജിക്കത്തുമായി എത്തിയ പി.കെ. പുഷ്പലതയെ നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യയും മറ്റൊരു കൗൺസിലറും ചേർന്ന്​ പിന്തിരിപ്പിക്കുകയായിരുന്നു. പന്തളം കൊട്ടാരത്തിൽ ആദ്യംവിളിച്ച യോഗത്തിലും കൗൺസിലറെ ക്ഷണിച്ചിരുന്നില്ല. ക്ഷണം ഇല്ലാതെ യോഗത്തിൽ എത്തിയ കൗൺസിലർ അന്ന്​ പ്രതിഷേധം അറിയിച്ച്​ മടങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story