Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭാവന വീണ്ടും...

ഭാവന വീണ്ടും പുളിമൂട്ടിൽ​ ബ്രാൻഡ്​ അംബാസഡർ

text_fields
bookmark_border
തൊടുപുഴ: നടി ഭാവന പുളിമൂട്ടില്‍ സില്‍ക്‌സ്​ ബ്രാന്‍ഡ് അംബാസഡറായി മടങ്ങിയെത്തുന്നു. ബ്രാന്‍ഡും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം പറയുന്ന 'കാലങ്ങളായി മാറാത്ത ബന്ധം' എന്ന കാമ്പയിനിലൂടെയാണ് ഭാവനയുടെ രണ്ടാംവരവ്​. പുതിയ കാമ്പയിനിലൂടെ വീണ്ടും മലയാളികൾക്ക്​ മുന്നിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. ഇതോടനുബന്ധിച്ച് നിരവധി കലക്​ഷൻ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്​. വെഡ്​ഡിങ്​ കലക്​ഷനാണ് ഇതില്‍ പ്രധാനം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോട്ടണ്‍ സാരികള്‍, സല്‍വാറുകള്‍, സല്‍വാര്‍ മെറ്റീരിയലുകള്‍, ടോപ്പുകള്‍ തുടങ്ങിയവയുടെ ക്രിസ്മസ് തീം ശേഖരം ഒരുക്കിയിട്ടുണ്ട്​. ഇപ്പോൾ ഷോപ്പിങ്​ നടത്തുന്നവർക്ക് ഗിഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കാനും അവസരമുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 8.30വരെയാണ് ഷോറൂം പ്രവര്‍ത്തനം. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story