Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒളിമ്പിക് ​െഗയിംസ്...

ഒളിമ്പിക് ​െഗയിംസ് ഉദ്ഘാടനമത്സരം നെടുങ്കണ്ടത്ത്

text_fields
bookmark_border
നെടുങ്കണ്ടം: കേരള ഒളിമ്പിക് ​െഗയിംസിന്​ മുന്നോടിയായ ജില്ല ഒളിമ്പിക് ​െഗയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം നെടുങ്കണ്ടത്ത് നടക്കും. ജനുവരി 12ന് നെടുങ്കണ്ടത്ത് ജൂഡോ മത്സരത്തോടെയാണ് തുടക്കം. ജനുവരി 12 മുതല്‍ 19 വരെ 24 ഇനങ്ങളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്​ മത്സരങ്ങള്‍. നെടുങ്കണ്ടത്ത് ചേര്‍ന്ന ആലോചന യോഗത്തില്‍ ജില്ല ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡൻറ്​ എം. സുകുമാരന്‍ ചെയര്‍മാനായും സൈജു ചെറിയാന്‍ കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡൻറ്​ സുനില്‍ സെബാസ്​റ്റ്യന്‍, സെക്രട്ടറി എം.എസ്. പവനന്‍, വൈസ് പ്രസിഡൻറ്​ ഡോ. പ്രിന്‍സ് കെ. മറ്റം, സ്‌പോർട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി.എം. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story