Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാഫിക് ഐലൻഡ്​ ഇല്ല; ...

ട്രാഫിക് ഐലൻഡ്​ ഇല്ല; മൂന്നാറിൽ ഗതാഗതക്കുരുക്ക്​

text_fields
bookmark_border
ട്രാഫിക് ഐലൻഡ്​ ഇല്ല;  മൂന്നാറിൽ ഗതാഗതക്കുരുക്ക്​
cancel
മൂന്നാർ: ടൗണിൽ ട്രാഫിക് ഐലൻഡ്​ ഇല്ലാത്തത് ഗതാഗതക്കുരുക്കിനിടയാക്കുന്നു. ദേവികുളം, മറയൂർ, അടിമാലി ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ സംഗമിക്കുന്നിടത്താണ് ട്രാഫിക് ഐലൻഡ്​ ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്നത്. കൊച്ചി -ധനുഷ്കോടി ദേശീയപാത മൂന്നാർ ടൗണിൽ പ്രവേശിക്കുന്ന ഭാഗം മൂന്ന് റോഡുകളുടെ സംഗമകേന്ദ്രമാണ്. കെ.ഡി.എച്ച്.പി കമ്പനിയുടെ റീജനൽ ഓഫിസി‍ൻെറ മുന്നിലുള്ള ഈ ഭാഗത്ത് വളവും വാഹനത്തിരക്കുമുണ്ട്. എല്ലാ ഭാഗത്തുനിന്ന്​ വരുന്ന വാഹനങ്ങളെ കൃത്യമായി നിയന്ത്രിക്കാൻ നിലവിൽ സംവിധാനങ്ങളില്ല. ചില അവസരങ്ങളിൽ എല്ലാ റോഡുകളിലും കിലോമീറ്ററുകൾ നീളത്തിൽ കുരുക്ക്​ അനുഭവപ്പെടാറുണ്ട്. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇപ്പോൾ വലിയ തിരക്കാണ് മൂന്നാർ ടൗണിലും പരിസരങ്ങളിലും. ഇതുപോലെ സീസണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ ട്രാഫിക് ഐലൻഡ്​ സ്ഥാപിക്കണമെന്നാണ് ആവശ്യം. ചിത്രം 1 മൂന്നാർ ടൗണിൽ റോഡുകൾ സംഗമിക്കുന്ന സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story