Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:28 AM IST Updated On
date_range 25 Dec 2021 5:28 AM ISTഡോക്ടർമാരില്ല; മൃഗപരിപാലനം അവതാളത്തില്‍
text_fieldsbookmark_border
ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളും നികത്തിയിട്ടില്ല അടിമാലി: ഡോക്ടര്‍മാരുടെ കുറവ് മൂലം ജില്ലയിൽ മൃഗപരിപാലനം അവതാളത്തില്‍. ജില്ലയില്‍ നാല് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. ആറിടത്താകെട്ട ഉള്ളവർ അവധിയിലും. ഇതോടെ, ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്. ക്ഷീരകര്‍ഷകര്‍ കൂടുതലുള്ള അടിമാലി, ശാന്തന്‍പാറ, വട്ടവട, പെരുവന്താനം മൃഗാശുപത്രികളിലാണ് ഡോക്ടർമാരില്ലാത്തത്. രാത്രിയില്‍ ആശുപത്രികളില്‍ താൽക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ഡോക്ടർമാരെ പുനര്‍ നിയമിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. പാലുല്‍പാദനത്തില്‍ ജില്ലയില്‍ മുന്നിലുള്ള അടിമാലി പഞ്ചായത്തില്‍ മൂന്നുമാസത്തിലേറെയായി ഡോക്ടറില്ലാതായിട്ട്. ശാന്തൻപാറയില്‍ രണ്ടുവര്‍ഷവും വട്ടവടയില്‍ ഒരുവര്‍ഷവുമായിട്ട് ഡോക്ടര്‍മാരില്ല. ഇതിന് പുറമെ പെരുവന്താനം മൃഗാശുപത്രിയിലും ഡോക്ടറില്ല. ആറുപേര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ അടിമാലി മൃഗാശുപത്രിപരിധിയില്‍ അഞ്ച് ആടുകള്‍ ഉള്‍പ്പെടെ 20ലേറെ വളര്‍ത്തുമൃഗങ്ങള്‍ വിവിധ രോഗങ്ങളാല്‍ ചത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് അടിമാലിയിലേത്. രണ്ട് ഡോക്ടർമാര്‍ വേണ്ട ഇവിടെ ഡോക്ടര്‍ ഇല്ലാതെ വന്നത് ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അധിക ചുമതല നല്‍കിയിരിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച മാത്രമാണ് എത്തുന്നത്. ഫയലുകള്‍ നോക്കുന്നതിനപ്പുറം ഒന്നും നടക്കാറില്ല. ശാന്തന്‍പാറ ഗവ. മൃഗാശുപത്രിയില്‍ രണ്ടുവര്‍ഷത്തോളമായി വെറ്ററിനറി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. രാജകുമാരി ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ക്കാണു ശാന്തന്‍പാറ പഞ്ചായത്തിൻെറ അധികച്ചുമതല. അടിയന്തര സാഹചര്യങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് ശാന്തന്‍പാറയിലെ വിദൂരപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വട്ടവട പഞ്ചായത്തിലും സ്ഥിതി മോശമാണ്. ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍മാരുടെ നിരവധി ഒഴിവുകളും ജില്ലയില്‍ നികത്താതെ കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story