Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:31 AM IST Updated On
date_range 22 Dec 2021 5:31 AM ISTമൂലമറ്റം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി
text_fieldsbookmark_border
തൊടുപുഴ: കണ്‍സ്യൂമര്‍ ഫെഡിൻെറ മൂലമറ്റം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വഴി വില്‍പന നടത്തുന്നത്. സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് ആവശ്യമായ നോട്ട് ബുക്കുകള്‍, വിവിധ കമ്പനികളുടെ കുട, ബാഗ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പൊതുവിപണിയെക്കാള്‍ 20 ശതമാനം വിലക്കുറവില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. സ്‌കൂളുകള്‍, ഹോസ്റ്റലുകൾ, ആശുപത്രികള്‍, സര്‍ക്കാര്‍ - അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവാഹം എന്നിവക്ക് ആവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും. മൂലമറ്റം കുന്നേല്‍ ബില്‍ഡിങ്ങിലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനല്‍ സ്വാഗതം പറഞ്ഞു. മൂലമറ്റത്ത് നീതി മെഡിക്കല്‍ സ്റ്റോറും നീതി ഗ്യാസ് ഏജന്‍സിയും തുടങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായിവരുകയാണ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 13 ഇനം സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയാണ് നല്‍കുന്നത്. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ് ആദ്യ വില്‍പന നടത്തി. ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സിനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് കോട്ടയം റീജനല്‍ മാനേജര്‍ അനില്‍ പി.സഖറിയ നന്ദി പറഞ്ഞു. TDL MOOLAMATTOM മൂലമറ്റത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിൻെറ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ കേക്ക് മുറിച്ച് നിർവഹിക്കുന്നു ഡീ അഡിക്ഷന് സൻെറർ ആരംഭിച്ചു തൊടുപുഴ: മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൗജന്യ ചികിത്സ നൽകുന്നതിനായി സംസ്ഥാന വിമുക്തി മിഷൻെറ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജിനോട് അനുബന്ധമായി ഒ.പിയും 10 കിടക്കകളുള്ള ഐ.പി വിഭാഗവുമായി ഡീഅഡിക്ഷന് സൻെറർ പ്രവര്‍ത്തനം തുടങ്ങി. സൗജന്യമായി കൗണ്‍സലിങ്ങും ചികിത്സയും വേണ്ടവര്‍ക്ക് അന്വേഷണങ്ങള്‍ക്കായി താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാം. മാനേജര്‍, വിമുക്തി മിഷന്‍ ഇടുക്കി - 9447840201, മെഡിക്കല്‍ ഓഫിസര്‍, ഡീഅഡിക്ഷന് സൻെറർ ഇടുക്കി- 9496334895, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ - 9645748042, ടോള്‍ഫ്രീ നമ്പര്‍ 14405.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story