Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒരുങ്ങുന്നു, നാടും...

ഒരുങ്ങുന്നു, നാടും നഗരവും

text_fields
bookmark_border
ഒരുങ്ങുന്നു, നാടും നഗരവും
cancel
കട്ടപ്പന: നാടും നഗരവും ക്രിസ്​മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ്. വിപണിയിൽ തിരക്ക്​ തുടങ്ങി. എന്തിനും ഏതിനും ഒാഫർ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികൾ മത്സരിക്കുകയാണ്​. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആഘോഷങ്ങള്‍ക്ക് ഇളവ് കിട്ടിയതി​ൻെറ ആശ്വാസം എങ്ങുമുണ്ട്​. കരോള്‍ ഗാന മത്സരങ്ങളുമായി ക്രൈസ്തവ ദേവാലയങ്ങളും സജീവമാണ്​. പലയിടത്തും പ്രാരംഭ ആഘോഷ പരിപാടികളും ചടങ്ങുകളും തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അലങ്കാര വിളക്കുകളും നക്ഷത്രവെളിച്ചവമായി ക്രിസ്​മസിനെയും പുതുവത്സരത്തെയും വ​രവേൽക്കാൻ വീടുകൾ ഒരുങ്ങി. കോവിഡി​ൻെറ ഭീതി അകന്നുനിൽക്കു​േമ്പാൾ വിലക്കയറ്റത്തി​ൻെറ ആശങ്കയാണ്​ ഇത്തവണ ആഘോഷങ്ങളുടെ തിളക്കം കുറക്കുന്നത്​. ക്രിസ്മസ് ട്രീയും പുൽക്കൂടും മുതൽ കരോള്‍ സാമഗ്രികൾക്കും അലങ്കാര വസ്തുക്കള്‍ക്കുമെല്ലാം വില ഉയർന്നുതന്നെ. വലുപ്പമനുസരിച്ച്​ 2500 മുതല്‍ 10,000 രൂപ വരെയാണ് ക്രിസ്​തുമസ്​ ട്രീയുടെ വില. ഗ്രാമപ്രദേശങ്ങളില്‍ വില പിന്നെയും കൂടും. ചെറിയ അലങ്കാര നക്ഷത്രങ്ങള്‍, ക്രിസ്മസ് അപ്പൂപ്പന്‍, വര്‍ണപ്പന്തുകള്‍, ബലൂണ്‍ എന്നിവക്കും ഇത്തവണ വില കൂടുതലാണ്​. തോരണങ്ങള്‍ക്ക് 25 മുതല്‍ 100 രൂപ വരെ വിലയുണ്ട്. സാമാന്യം നീളമുള്ള എല്‍.ഇ.ഡി മാലകള്‍ക്ക് 400 മുതല്‍ 1000 രൂപ വരെ കൊടുക്കണം. ചെറിയവക്ക്​ 100 രൂപ മുതലാണ് വില. ക്രിസ്മസ് അപ്പൂപ്പ​ൻെറ മുഖംമൂടിക്ക്​ 500 രൂപയിലധികമാണ്​. വില കൂടുതലാണെങ്കിലും അലങ്കാര വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന്​ വ്യാപാരികൾ പറയുന്നു. അടുത്തയാഴ്ച പുതുവത്സരത്തെ വരവേൽക്കാൻ ആളുകൾ കൂടുതലായി വിപണിയിൽ എത്തുന്നത്തോടെ വില അൽപം കൂടിയേക്കാമെന്നും സൂചനയുണ്ട്​. നിത്യോപയോഗ സാധനങ്ങൾക്കും പഴം, പച്ചക്കറികൾക്കും മത്സ്യം, മാംസം എന്നിവക്കും വില കൂടുതലായതിനാൽ ഇൗ ആഘോഷക്കാലത്ത്​ പലരുടെയും കുടുംബ ബജറ്റ്​ താളംതെറ്റും. കേക്ക്​ വിപണി സജീവം അടിമാലി: ക്രിസ്മസിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണി സജീവമാണ്​. രുചിയൂറും കേക്കുകളാണ് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് എപ്പോഴും കൊഴുപ്പേകുന്നത്. വഴിയോര കച്ചവട കേന്ദ്രങ്ങളിലും ബേക്കറികളിലും ഇതര വ്യാപാര ശാലകളിലുമെല്ലാം രുചിയുടെ വകഭേദം തീര്‍ത്ത് കേക്കുകള്‍ നിറഞ്ഞുകഴിഞ്ഞു. ക്യാരറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ചോക്​ലേറ്റ് കേക്ക്, മാര്‍ബിള്‍ കേക്ക് തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങൾ വിപണിയിലുണ്ടെങ്കിലും പ്ലം കേക്കിനാണ് ആവശ്യക്കാര്‍ ഏറെ. 700 ഗ്രാം കേക്കിന് 235 രൂപയാണ് ശരാശരി വില. 350 ഗ്രാമിന്​ 120 രൂപയും. 700 ഗ്രാം കേക്കി​ൻെറ കുറഞ്ഞ വില 180 രൂപയാണ്. കോവിഡ് കവര്‍ന്ന കഴിഞ്ഞ ക്രിസ്മസ് കാലത്തെ അപേക്ഷിച്ച് കേക്ക് വില്‍പനയില്‍ വര്‍ധനയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കേക്ക് വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. idl adi 2 cak ചിത്രം: വില്‍പനക്കായി ഒരുക്കിയ കേക്കുകള്‍ ക്രമക്കേട്​ കണ്ടെത്താൻ സ്​ക്വാഡ്​ തൊടുപുഴ: ക്രിസ്​മസ്-പുതുവത്സര ആഘോഷത്തോട്​ അനുബന്ധിച്ച്​ പൊതുവിപണിയിലെ ക്രമക്കേട്​ തടയാൻ ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പി​ൻെറ പ്ര​േത്ര്യക സ്​ക്വാഡ്​ പരിശോധന തുടങ്ങി. അമിത വില ഈടാക്കുക, മുദ്ര പതിക്കാതെ അളവ്​ തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, തൂക്കത്തിലും അളവിലും തട്ടിപ്പ്​ നടത്തുക, എം.ആർ.പി ഉൾപ്പെടെ രേഖപ്പെടുത്താത്ത പാക്കറ്റുകൾ വിൽപനക്കായി പ്രദർശിപ്പിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, രേഖപ്പെടുത്തിയ വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണം യഥാസമയം മുദ്രപതിപ്പിച്ചവ ആയിരിക്കണം. ഉപഭോക്താവിന്​ തൂക്കം കൃത്യമായി കാണാവുന്ന വിധത്തിലാകണം ​ത്രാസ്​ ഉപയോഗി​ക്കേണ്ടത്​. പരാതികൾ അറിയിക്കാൻ: അസി.​ കൺട്രോളർ -തൊടുപുഴ താലൂക്ക്​ 8281698053, പീരുമേട്​ താലൂക്ക്​ ഇൻസ്​പെക്​ടർ- 8281698053, ദേവികുളം താലൂക്ക്​ ഇൻസ്​പെകടർ-8281698055, ഇടുക്കി താലൂക്ക്​ ഇൻസ്​പെക്​ടർ- 9400064084, ഉടുമ്പൻചോല താലൂക്ക്​ ഇൻസ്​പെക്​ടർ-8281698054, ഡെപ്യൂട്ടി കൺട്രോളർ ഫ്ലയിങ്​ സ്​ക്വാഡ്​-828169805.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story