Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:32 AM IST Updated On
date_range 21 Dec 2021 5:32 AM ISTതിരുനെൽവേലി സംഭവം: തേനിയിലെ പഴയ സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നു
text_fieldsbookmark_border
കുമളി: തിരുനൽവേലി ജില്ലയിൽ ശൗചാലയത്തിൻെറ ചുവരിടിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തെ തുടർന്ന് കാലപ്പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ നടപടി ആരംഭിച്ചു. കഴിഞ്ഞ 17നാണ് തിരുനെൽവേലിയിൽ മതിൽ ഇടിഞ്ഞതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചത്. സംഭവം വിവാദമായതോടെ തമിഴ്നാട്ടിലെ മുഴുവൻ സ്കൂൾ കെട്ടിടങ്ങളുടെയും കാലപ്പഴക്കവും സുരക്ഷിതത്വവും പരിശോധിക്കാൻ സർക്കാർ 58 വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം തേനി ജില്ലയിൽ മാത്രം 96 സ്കൂൾ കെട്ടിടങ്ങളാണ് ഇടിച്ചുനിരത്താനുള്ളത്. സർക്കാർ അനുമതി ലഭിച്ചതോടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതിന് നേതൃത്വം നൽകാൻ തേനി കലക്ടർ മുരളീധരൻ തന്നെ നേരിട്ടിറങ്ങി. ഗൂഡല്ലൂരിലെ സ്കൂൾ കെട്ടിടം ഇടിച്ചുനിരത്തിയാണ് തേനി ജില്ലയിലെ നടപടികൾക്ക് തുടക്കമിട്ടത്. ഈ മാസം 31ന് മുമ്പ് 96 കെട്ടിടങ്ങളും ഇടിച്ചുനിരത്തുമെന്ന് കലക്ടർ പറഞ്ഞു. .......... cap: കാലപ്പഴക്കം മൂലം നശിച്ചുതുടങ്ങിയ ഗൂഡല്ലൂരിലെ സ്കൂൾ കെട്ടിടം കലക്ടറുടെ നേതൃത്വത്തിൽ ഇടിച്ചുനിരത്തുന്നു ........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
