Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:31 AM IST Updated On
date_range 21 Dec 2021 5:31 AM ISTകാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്
text_fieldsbookmark_border
അടിമാലി: ശാന്തൻപാറ പേത്തൊട്ടിക്ക് സമീപം ഏലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനത്തിലേക്ക് തുരത്തുന്നതിനിടെ പ്രദേശവാസിയെ ആന ആക്രമിച്ചു. പേത്തൊട്ടി സ്വദേശി വീരമണിക്കാണ് (52) പരിക്കേറ്റത്. പിടിയാനയുടെ കുത്തേറ്റ് വീരമണിയുടെ വലത് തുടയിൽ ആഴത്തിൽ മുറിവേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ഒരു കുട്ടിയാന ഉൾപ്പെടെ ആറ് കാട്ടാനകൾ പേത്തൊട്ടിക്ക് സമീപത്തെ കൃഷിയിടത്തിലിറങ്ങിയത്. തിങ്കളാഴ്ച രാവിലെ മുതൽ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള പരിശ്രമത്തിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം വകുപ്പ് ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥരും ദ്രുതകർമ സേനാംഗങ്ങളും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടെ ശാന്തൻപാറ പേത്തൊട്ടി റോഡിന് സമീപത്തെ കൃഷിയിടത്തിൽ െവച്ച് വീരമണിക്ക് നേരെ ഒരു കാട്ടാന പാഞ്ഞടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നിലത്ത് വീണ വീരമണിയുടെ വലത് തുടയിൽ ആന കുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചതോടെ വീരമണിയെ ആക്രമിച്ച ആനയും മറ്റ് ആനകളും പിന്മാറി. ആനക്കൂട്ടം പുഴ കടന്ന് കോരമ്പാറ മേഖലയിലേക്ക് പോയി. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച വീരമണിയെ വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. idg adi 4 ചിത്രം: കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ വീരമണി (52)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
