Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:28 AM IST Updated On
date_range 21 Dec 2021 5:28 AM ISTമുല്ലപ്പെരിയാർ: പറ്റാത്ത വീഴ്ച എന്തിന് സമ്മതിക്കണം ^റോഷി അഗസ്റ്റിൻ
text_fieldsbookmark_border
മുല്ലപ്പെരിയാർ: പറ്റാത്ത വീഴ്ച എന്തിന് സമ്മതിക്കണം -റോഷി അഗസ്റ്റിൻ നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്നും പിന്നെന്തിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പലതവണ ആവശ്യപ്പെട്ടിട്ടും സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി യോഗം ചേര്‍ന്നില്ല. സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. 2014ലെ കോടതിവിധിക്കുശേഷം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. രാത്രിയില്‍ വെള്ളം തുറന്നുവിട്ടു, മുന്നറിയിപ്പുകള്‍ നല്‍കിയില്ല തുടങ്ങിയ വിഷയങ്ങളെല്ലാം കൃത്യമായി സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ അംഗം, മേല്‍നോട്ട സമിതി ചെയര്‍മാന്‍, തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നിവരെയും കേന്ദ്ര സർക്കാറിനെയും അറിയിച്ചിട്ടുണ്ട്. ഇതിൻെറ എല്ലാ രേഖകളും കൈയിലുണ്ട്. ഡാം ഡീകമീഷന്‍ ചെയ്യുന്ന കാര്യത്തിൽ അന്തര്‍ദേശീയ പഠനം നടത്തുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story