Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപണിമുടക്ക്...

പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത ട്രേഡ് യൂനിയൻ

text_fields
bookmark_border
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയ​ൻെറ നേതൃത്വത്തിൽ 30ന് ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വാഹനങ്ങൾ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 29ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. വാർത്തസമ്മേളനത്തിൽ നേതാക്കളായ കെ.കെ. കബീർ, പി.എസ്. സിദ്ധാർഥൻ, കെ.എൻ. ശിവൻ, എ.എസ്. ജയൻ, ടി.കെ. അബ്​ദുൽ കരീം എന്നിവർ പങ്കെടുത്തു. ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ഐ.ഡി.എസ് അക്രഡിറ്റേഷൻ തൊടുപുഴ: കോടിക്കുളം ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ബ്രിട്ടീഷ് കൗൺസിലി​ൻെറ ഐ.ഡി.എസ് (ഇൻറർനാഷനൽ ഡയമൻഷൻ ഇൻ സ്‌കൂൾ) അക്രഡിറ്റേഷൻ ലഭിച്ചതായി പ്രിൻസിപ്പൽ റോഷൻ വേണു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്​. ആഗോള സാഹചര്യത്തിൽ കുട്ടികൾ ജീവിക്കുന്നതിനും തൊഴിൽ നേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും പ്രാപ്തരാക്കുന്ന വിദ്യാഭ്യാസക്രമമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. മാനേജിങ് ട്രസ്​റ്റി ടി.ജെ. ഷാർലറ്റ്, അക്കാദമിക് കോഓഡിനേറ്റർ രമ്യ സന്തോഷ്, പി.ടി.എ പ്രതിനിധി മനോജ് കോക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കുടിവെള്ളം പരിശോധിക്കാന്‍ സംവിധാനമായി വാഗമണ്‍: പീരുമേട് നിയോജകമണ്ഡലത്തിലെ ഹരിത കേരളത്തി​ൻെറ ജലഗുണ പരിശോധന ലാബുകളുടെ പ്രവര്‍ത്തനോദ്ഘാടനം വാഗമണ്‍ ഗവ.​ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇനി ഈ ലാബുകളില്‍ കുടിവെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താനാവും. ജി.എച്ച്.എസ്.എസ് കുമളി, സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്, പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, വണ്ടിപ്പെരിയാര്‍, ജി.എച്ച്.എസ്.എസ് കുറ്റിപ്ലാങ്ങാട്, ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലും ജല പരിശോധന ലാബുകള്‍ സജ്ജമാണ്. വാഴൂര്‍ സോമന്‍ എം.എല്‍.എ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story