Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുരുമുളക്​ മോഷണം;...

കുരുമുളക്​ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
കുരുമുളക്​ മോഷണം; പ്രതി പിടിയിൽ
cancel
ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ സേനാപതിയിൽ കഴിഞ്ഞമാസം നടന്ന കുരുമുളക്​ മോഷണക്കേസിലെ പ്രധാന പ്രതി മുരിക്കാശ്ശേരി പൊലീസി​ൻെറ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന മങ്കുവ ഒഴുകയിൽ ഷൈസ് മോൻ സ്​കറിയയെയാണ്​ പിടികൂടിയത്. കഴിഞ്ഞ 23ന് പുലർച്ച മുരിക്കാശ്ശേരി സേനാപതി ടൗണിൽ പ്രവർത്തിക്കുന്ന പ്ലാക്കൽ സ്​റ്റോഴ്​സിൽനിന്ന്​ 220 കിലോ കുരുമുളക് മോഷണം പോയിരുന്നു. പൂട്ട് കുത്തിത്തുറന്നാണ് ആറുചാക്ക് കുരുമുളക് കവർന്നത്. തുടർന്ന് മുരിക്കാശ്ശേരി പൊലീസ്​ നടത്തിയ പരിശോധനയിൽ അടിമാലി ഇരുമ്പുപാലത്തു​െവച്ച് ഒരുപ്രതിയെ പിടികൂടിയിരുന്നു. കാറിൽ കുരുമുളക് വിൽക്കുവാൻ എത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയായ കല്ലാർ പീച്ചാട് സ്വദേശി ഉറുമ്പന്നാൽ ജിബിൻ വർഗീസിനെ ഏതാനും ആഴ്​ചകൾക്ക്​ മുമ്പ്​ പിടികൂടിയത്​. അതിന് പിന്നാലെയാണ് പ്രധാന പ്രതി പിടിയിലാകുന്നത്​. ഇൻസ്പെക്​ടർ നിർമൽ ബോസി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് എസ്.ഐമാരായ എബി പി.മാത്യു, സാബു തോമസ്, എ.എസ്.ഐ ജോഷി സി.പി.ഒമാരായ കെ.ആർ. അനീഷ് ശ്രീജിത്, ശ്രീകുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ചിത്രം: ഷൈസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story