Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'ഫേ​മസാ'ണ് ഈ...

'ഫേ​മസാ'ണ് ഈ കുടുംബശ്രീ ബേക്കറി

text_fields
bookmark_border
ഹാപ്പി മൺഡേ - (കോളം) * മുൻ മന്ത്രി തോമസ്​ ഐസക്​ കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങളോടൊപ്പം സന്ദർശിച്ചു അടിമാലി: ഏലത്തി​ൻെറ സുഗന്ധമുള്ള ബൈസണ്‍വാലിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ബേക്കറി പേരുപോലെതന്നെ ഫേമസാണ്​. എട്ടുവര്‍ഷം മുമ്പ് ഇത് ഉദ്ഘാടനം ചെയ്ത തോമസ് ഐസക് പോലും പ്രതീക്ഷിച്ചില്ല ഒരു കോടിയിലേറെ രൂപ വരുമാനമുള്ള സ്ഥാപനമായി വളരുമെന്ന്. അതുകൊണ്ടുതന്നെയാണ്​ കഴിഞ്ഞ ദിവസം കച്ചവടത്തി​ൻെറ വിജയസൂത്രം പഠിക്കാന്‍ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തുകാരുമായി മുൻ മന്ത്രി​ ബൈസൺവാലിയിലെ ഫേമസ്​ ബേക്കറിയിൽ നേരി​ട്ടെത്തിയത്​. ബേക്കറിയില്‍ ഉൽപാദിപ്പിക്കുന്ന കിടിലന്‍ ബ്രഡ്തന്നെയാണ് സ്ഥാപനത്തി​ൻെറ വലിയ മുഖമുദ്ര. ബണ്ണ്, റസ്‌ക്, കുക്കികള്‍, സമോസ, വറവുകള്‍, പലഹാരം തുടങ്ങി രണ്ട് ഡസനിലേറെ വിഭവങ്ങളാണ് തയാറാക്കി വില്‍ക്കുന്നത്. നേരിട്ട് വില്‍ക്കുന്നതിനു പുറ​െമ രണ്ട്​ വാഹനത്തിൽ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാർ കൂടിയ​തോടെ അതിനനുസരിച്ച്​ നല്‍കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. 2013ല്‍ തുടങ്ങുമ്പോള്‍ 10 പേരായിരുന്നു തൊഴിലാളികള്‍. ഇപ്പോള്‍ 28 സ്ത്രീകളുണ്ട്. ഒരുജീവനക്കാരിക്ക് 13,000-15,000 രൂപ ശരാശരി മാസശമ്പളം. പ്രളയത്തിന് മുമ്പ് ഒന്നര കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. പഞ്ചായത്തി​ൻെറ നേതൃത്വത്തി​െല മാനേജിങ്​ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. വൈസ്​ പ്രസിഡൻറ്​ കൊച്ചുറാണി ഷാജിയും സി.ഡി.എസ്​ ചെയർപേഴ്​സൻ ബിന്ദു സജിയും​ നേതൃത്വം നൽകുന്നു​. പാല്‍പ്പൊടി, നെയ്യ്, ഏലക്ക തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന ബ്രെഡിനാണ് വന്‍ ഡിമാന്‍ഡ്. ഉൽപാദനച്ചെലവ് കൂടുതലാണ്. എങ്കിലും മറ്റു ബ്രെഡുകളുടെ വിലയ്ക്കാണ് വില്‍ക്കുന്നത്. എല്ലാവരുടെയും കൂട്ടായ പരിശ്രമംകൂടിയാണ്​ ബേക്കറിയുടെ വിജയമെന്ന്​ പഞ്ചായത്ത്​ പ്രസിഡൻറ്​ ബൈജു കൃഷ്​ണൻകുട്ടി പറഞ്ഞു. TDL THOMAS ISAC ​തോമസ്​ ഐസക്​ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തിലുള്ളവരുമായി ഫേമസ്​ ബേക്കറി സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story