Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:28 AM IST Updated On
date_range 20 Dec 2021 5:28 AM ISTമൃഗാശുപത്രിയില്‍ ഡോക്ടറില്ല; ക്ഷീര കർഷകർ വലയുന്നു
text_fieldsbookmark_border
അധികൃതർ അറിയാൻ അടിമാലി: മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യം. ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു അടിമാലിയില്‍ പ്രവര്‍ത്തിച്ചുവന്ന മൃഗാശുപത്രി മച്ചിപ്ലാവിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടവും മറ്റടിസ്ഥാന സൗകര്യവും ഒരുങ്ങിയെങ്കിലും നിലവില്‍ ആശുപത്രിയില്‍ സ്ഥിരഡോക്ടറുടെ സേവനം ലഭ്യമല്ലെന്നാണ് പരാതി. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആശുപത്രിയെ ആശ്രയിച്ചിരുന്ന ക്ഷീരകര്‍ഷകരാണ് ദുരിതത്തിലായത്. നിരവധി ക്ഷീരകര്‍ഷകരുള്ള പ്രദേശംകൂടിയാണ് അടിമാലി, മച്ചിപ്ലാവ് മേഖല. കന്നുകാലി പരിപാലനത്തിൻെറ ഭാഗമായി ഇവരൊക്കെയും ആശ്രയിച്ച് പോരുന്നത് മച്ചിപ്ലാവിലെ മൃഗാശുപത്രിയെയാണ്. അടിമാലിയുടെ സമീപങ്ങളില്‍നിന്നുള്ള ആളുകളും മൃഗചികിത്സക്കായി ഇവിടെ എത്താറുണ്ട്. വിഷയത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷീരകര്‍ഷകരുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു. മൃഗഡോക്ടറെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ക്ഷീരകര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. idl adi 1 hospital news ചിത്രം: മച്ചിപ്ലാവിലെ മൃഗാശുപത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
