Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:28 AM IST Updated On
date_range 20 Dec 2021 5:28 AM ISTവാഴയും കപ്പയും വെട്ടി നശിപ്പിച്ചു
text_fieldsbookmark_border
മുട്ടം: ശങ്കരപ്പിള്ളിയിൽ മലങ്കര ജലാശയത്തിനോട് ചേർന്ന് കൃഷി ചെയ്ത വാഴയും കപ്പയും വെട്ടിനശിപ്പിച്ചതായി പരാതി. ശങ്കരപ്പിള്ളി പനയ്ക്കൽ നാരായണൻ കുഞ്ഞൻ തൻെറ വീടിനു സമീപം മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ വെറുതെ കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്ത വാഴയും കപ്പയുമാണ് മുട്ടം സ്വദേശി വെട്ടിനശിപ്പിച്ചത്. കുലക്കാറായ വാഴയും വിളവെടുക്കാറായ കപ്പയുമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാൾ വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടിൽനിന്നാൽ ഡാമിലെ വെള്ളം കാണാൻ വാഴയും കപ്പയും തടസ്സമാണെന്ന് ആരോപിച്ചാണ് കൃഷി വെട്ടിനശിപ്പിച്ചത്. കുലക്കാറായ 30ഓളം വാഴകൾ വെട്ടിനശിപ്പിച്ചു. സമീപത്ത് വെച്ചുപിടിപ്പിച്ച കണിക്കൊന്നയും പൂച്ചെടികളും വെട്ടിക്കളഞ്ഞു. പണിക്കാരെയും കൂട്ടിവന്നാണ് ഇയാൾ കൃഷി വെട്ടിനശിപ്പിച്ചത്. കൃഷി ചെയ്ത നാരായണൻ കുഞ്ഞൻ മുട്ടം പൊലീസിൽ പരാതി നൽകി. മലങ്കര ജലാശയത്തോട് ചേർന്ന് വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ അതത് സ്ഥലത്തുള്ളവർ ചെറിയ കൃഷികൾ ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ നിരവധിയിടങ്ങളിൽ വിവിധ കൃഷികൾ നിലവിലുണ്ട്. ഇത് അനുവദനീയമെല്ലങ്കിലും നടപടി സ്വീകരിക്കേണ്ടത് എം.വി.ഐ.പി അധികൃതരാണ്. tdl mltm 2 എം.വി.ഐ.പിവക സ്ഥലത്തെ കൃഷി വെട്ടിനശിപ്പിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
