Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജല പരിശോധന ലാബുകള്‍...

ജല പരിശോധന ലാബുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

text_fields
bookmark_border
തൊടുപുഴ: പീരുമേട് നിയോജകമണ്ഡലത്തിലെ ഹരിതകേരളത്തി​ൻെറ ജല ഗുണപരിശോധന ലാബുകള്‍ തിങ്കളാഴ്ച ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. വാഗമണ്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ലാബുകളുടെ മണ്ഡലംതല പ്രവര്‍ത്തനോദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രജിത് ആര്‍. അധ്യക്ഷതവഹിക്കും. ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. പീരുമേട് മണ്ഡലത്തില്‍ കുമളി, ഏലപ്പാറ,പീരുമേട്,വണ്ടിപ്പെരിയാര്‍, കൊക്കയാര്‍ , അണക്കര പഞ്ചായത്തുകളിലെ ആറ് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ജലഗുണ പരിശോധന ലാബുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആയുർവേദ മെഡിക്കൽ അസോ. ജില്ല സമ്മേളനം തൊടുപുഴ: ഇടുക്കിയുടെ ഔഷധസമ്പത്ത് ആയുർവേദത്തി​ൻെറ സമഗ്ര വികസനത്തിന് ഉപയോഗപ്പെടുത്തണമെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്. ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ഡോ. റെൻസ് പി.വർഗീസ്​ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തി. ഡോ: എം.എസ്. നൗഷാദ്, ഡോ. വത്സല ദേവി, ഡോ. മാത്യൂസ് വെമ്പിള്ളി, ഡോ. സി.കെ.ഷൈലജ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന്​ അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ നൽകി. പുതിയ ഭാരവാഹികളായി ഡോ. റെൻസ് പി.വർഗീസ്​ (പ്രസി), ഡോ. മാത്യൂസ് വെമ്പിള്ളി, ഡോ. ദീപക് സി.നായർ (വൈസ് പ്രസി) , ഡോ. അരുൺ രവി (സെക്ര), ഡോ. ആഗി മേരി , ഡോ. അജീഷ് ടി.അലക്സ്‌ (ജോയിൻറ്​ സെക്രട്ടറി), ഡോ. ജോർജ് പൗലോസ് (ട്രഷറർ) , ഡോ. സി.കെ. ഷൈലജ (വനിത ചെയർപേഴ്സൻ ), ഡോ. മറീന ജോസഫ് (വനിത കൺവീനർ) , ഡോ: ശ്രദർശൻ (സി.എം. ഇ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. TDL AYURVEDHA SAMMELANAM ആയുർവേദ മെഡിക്കൽ അസോ. ഓഫ് ഇന്ത്യയുടെ ജില്ല സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുന്നു TDL rens p vargse ഭാരവാഹികളായി ​െതരഞ്ഞെടുക്കപ്പെട്ട ഡോ. റെൻസ് പി.വർഗീസ്​ (പ്രസി) TDL arun ravi 4.ഡോ. അരുൺ രവി എം (സെക്ര)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story