Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:28 AM IST Updated On
date_range 20 Dec 2021 5:28 AM ISTഹൈറേഞ്ചിൽ വഴിക്കച്ചവടക്കാർ സജീവമായി
text_fieldsbookmark_border
നെടുങ്കണ്ടം: നീണ്ട ഇടവേളക്കുശേഷം വഴിയോര വാണിഭക്കാര്‍ സജീവമായി. കോവിഡ് പ്രതിസന്ധിമൂലം നിലച്ചുപോയ തെരുവോര വ്യാപാരമാണ് ഹൈറേഞ്ച് മേഖലയില്‍ സജീവമായത്. അന്തർ സംസ്ഥാനങ്ങളില്‍നിന്നും വിവിധ ഉല്‍പന്നങ്ങളുമായി ഹൈറേഞ്ചിലെത്തിയിരുന്ന മിക്ക വ്യാപാരികളും കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ വിവിധ ഉല്‍പന്നങ്ങളുമായി ഇവർ എത്തിത്തുടങ്ങി. തലച്ചുമടായും അല്ലാതെയും കൊണ്ടുനടന്ന്് വ്യാപാരം നടത്തുന്നവരും വഴിയോരത്തിരുന്ന് കച്ചവടം ചെയ്യുന്നവരും ഇപ്പോള്‍ സജീവമാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ചെണ്ടകള്‍, കമ്പിളിപ്പുതപ്പുകള്‍, ബെല്‍റ്റുകള്‍, മൈല്‍പീലികള്‍, െബഡുകള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങളുമായി നിരവധി വ്യാപാരികളാണ് തമ്പടിച്ചിരിക്കുന്നത്. മുൻകാലത്തെപ്പോലെ കച്ചവടമില്ലെങ്കിലും കുടുംബം പുലർത്താനുള്ളത് കിട്ടുമെന്ന് ഇവർ പറയുന്നു. idl ndk ഹൈറേഞ്ചിൻെറ വിവിധ മേഖലകളില്‍ ചെണ്ട വില്‍പന നടത്തുന്ന കച്ചവടക്കാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
